സൗമ്യർക്കുളള സുവാർത്ത
1 ആസന്നമായ ഒരു ന്യായവിധിയുടെ സമയത്താണു നാം ജീവിക്കുന്നത്. (യെഹ. 9:5, 6)സകലയിടത്തുമുളള സൗമ്യരായ ആളുകളെ അത് അറിയിക്കണമെന്നത് അടിയന്തിരമാണ്. എങ്കിലേ സംഭവിക്കാൻ പോകുന്നതിനുവേണ്ടി അവർക്ക് ഒരുങ്ങാനാവൂ. തന്റെ സ്നേഹദയയിൽ, “സൗമ്യരോടു സുവാർത്ത പറയാൻ” യഹോവ തന്റെ ജനത്തെ നിയോഗിച്ചിരിക്കുന്നു. (യെശ. 61:1, 2, NW) എല്ലായിടത്തും ഈ സുവാർത്ത പ്രഖ്യാപിക്കാൻ നമ്മുടെ മാസികകൾ നമ്മെ സഹായിക്കുന്നു.
2 നമ്മെ ശക്തിപ്പെടുത്തുന്നതും പ്രചോദിപ്പിക്കുന്നതുമായ കട്ടിയുളള ആത്മീയ ആഹാരം പ്രദാനം ചെയ്യുകയാണു വീക്ഷാഗോപുരവും ഉണരുക!യും. ദൈവരാജ്യം ഭൂമിയെ താമസിയാതെ ഒരു പറുദീസയായി രൂപാന്തരപ്പെടുത്തുമെന്നുളള സുവാർത്തകൊണ്ട് വീക്ഷാഗോപുരം സൗമ്യരെ ആശ്വസിപ്പിക്കുന്നു. ഉണരുക!യാകട്ടെ, സമാധാനപൂർണവും സുരക്ഷിതവുമായ ഒരു പുതിയ ലോകം ഉണ്ടാകുമെന്നുളള സ്രഷ്ടാവിന്റെ വാഗ്ദത്തത്തിൽ വിശ്വാസം കെട്ടുപണി ചെയ്യുന്നു. ഈ പത്രികകൾ വ്യാപകമായി വിതരണം ചെയ്യുന്നതാണു സൗമ്യരായവർക്കു സുവാർത്ത എത്തിക്കുന്നതിനുളള ഏറ്റവും വേഗതകൂടിയ ഒരു മാർഗം. ഏറ്റവും പുതിയ മാസികകളിൽനിന്നു നമുക്കു പ്രദീപ്തമാക്കാനാവുന്ന സംസാരാശയങ്ങൾ എന്തെല്ലാമാണ്?
3 ഉചിതമായിരിക്കുന്നിടത്ത്, “ദൈനംദിന ബൈബിൾ വായനയിൽനിന്നു പ്രയോജനമനുഭവിക്കൽ” എന്ന ലേഖനം പരാമർശിച്ചുകൊണ്ടും പിൻവരുന്ന പ്രകാരം ചോദിച്ചുകൊണ്ടും നിങ്ങൾക്കു മേയ് 1 “വീക്ഷാഗോപുരം” അവതരിപ്പിക്കാവുന്നതാണ്:
◼“ബൈബിൾ വായിക്കുന്നതിൽനിന്നു നമുക്ക് എന്തു പ്രയോജനം നേടാമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരണത്തിന് അനുവദിക്കുക.] ഈ ചോദ്യം സംബന്ധിച്ചു യുക്തമായി ചിന്തിക്കാൻ റോമർ 15:4-ൽ ബൈബിൾതന്നെ നമ്മെ സഹായിക്കുന്നു. [റോമർ 15:4 വായിക്കുക.] അനേകമാളുകൾക്ക്, വിശേഷിച്ചും പളളിപ്പശ്ചാത്തലമുളളവർക്ക്, ഒരു ബൈബിൾ കൈവശമുണ്ടായിരിക്കും. എന്നാൽ അതു നിരന്തരം വായിക്കാൻ അധികമാരും സമയം കണ്ടെത്താറില്ല. ഭാവിയെ സംബന്ധിച്ച ഉറപ്പാർന്ന ഒരേ ഒരു പ്രത്യാശ ബൈബിളിലാണു കാണപ്പെടുന്നതെന്നും അതു വായിക്കുന്നെങ്കിൽ നമുക്കു പ്രയോജനം ലഭിക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.” ഉചിതമായ അഭിപ്രായപ്രകടനങ്ങൾ നടത്തുക, എന്നിട്ട് മാസികകൾ സമർപ്പിക്കുക.
4 മേയ് 15 “വീക്ഷാഗോപുരം” “നമ്മുടെ പൂർവികർക്ക് ഒരു നവജീവിതം” എന്ന ശീർഷകത്തിലുളള ഒരു രസകരമായ ലേഖനം അവതരിപ്പിക്കുന്നു. നിങ്ങൾക്ക് ഈ മുഖവുരയോടെ താത്പര്യമുണർത്താൻ കഴിഞ്ഞേക്കും:
◼“തങ്ങളുടെ പൂർവികർ എങ്ങനെയുളളവരായിരുന്നുവെന്ന് പലപ്പോഴും അനേകരും അതിശയിച്ചിട്ടുണ്ട്. അവരൊക്കെ മരിച്ചുപോയതുകൊണ്ട് അവരെക്കുറിച്ച് തങ്ങൾ ഒരിക്കലും അറിയാൻ പോകുന്നില്ലെന്നാണ് മിക്കവരുടെയും നിഗമനം. എപ്പോഴെങ്കിലും നമ്മുടെ പൂർവികരെക്കുറിച്ചു നമുക്ക് അറിയാനാവുമെന്നതിന് എന്തെങ്കിലും സാധ്യതയുണ്ടെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?” പ്രതികരണത്തിന് അനുവദിക്കുക. യോഹന്നാൻ 5:28, 29 വായിച്ച് ഒരു പറുദീസാ ഭൂമിയിൽ അവർക്ക് ഒരു പുതിയ ജീവൻ കൊടുക്കുമെന്നു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതെങ്ങനെയെന്നു വിശദമാക്കുക.
5 ഒരു ചോദ്യം ചോദിച്ചുകൊണ്ട് നിങ്ങൾക്കു മേയ് 8 “ഉണരുക!” സമർപ്പിക്കാവുന്നതാണ്:
◼“ജീവിതത്തെ വാസ്തവത്തിൽ ജീവിക്കാൻതക്ക മൂല്യമുളളതാക്കാൻ എന്ത് ആവശ്യമായിരിക്കുന്നു എന്നാണു നിങ്ങൾ വിചാരിക്കുന്നത്? പ്രതികരണത്തിന് അനുവദിക്കുക. 26-ാം പേജിലെ “ജീവിതത്തിന്റെ അർഥം എന്താണ്?” എന്ന ലേഖനം പരാമർശിച്ചിട്ട് സഭാപ്രസംഗി 2:11-ൽ ശലോമോൻ പറഞ്ഞിരിക്കുന്നതു വായിക്കുക. അതിനുശേഷം, 12-ാം അധ്യായം 13-ാം വാക്യത്തിലെ അവന്റെ ഉപദേശം സൂചിപ്പിക്കുക. മാസിക സ്വീകരിക്കാൻ വീട്ടുകാരനെ ക്ഷണിക്കുക.
6 മേയ് 14-നു മുമ്പ് നിങ്ങൾ ഈ മാസികകളുമായി പ്രവർത്തിക്കുന്നെങ്കിൽ രാജ്യവാർത്ത നമ്പർ 34-ന്റെ പ്രതികൾ കയ്യിലെടുക്കാൻ മറക്കാതിരിക്കുക. ഇതുവരെയും ഒരു പ്രതി ലഭിച്ചിട്ടില്ലാത്തവർക്ക് അവ സമർപ്പിക്കുക. മാസികകൾ കൂടെക്കൊണ്ടുപോകുകയും അവ ഏതു സമയത്തും, അനൗപചാരിക സാക്ഷീകരണത്തിൽപ്പോലും, സമർപ്പിക്കാൻ ഒരുങ്ങിയിരിക്കുകയും ചെയ്യുക. കുടുംബത്തിലെ മറ്റുളളവർ മാത്രമല്ല, അവരെ സന്ദർശിക്കുന്ന സുഹൃത്തുക്കളും വായിച്ചേക്കാമെന്നു തിരിച്ചറിഞ്ഞുകൊണ്ട് നമ്മുടെ സാഹിത്യങ്ങൾ പങ്കുവെക്കാൻ നാം എല്ലായ്പോഴും ഒരുങ്ങിയിരിക്കണം. (1 തിമൊ. 6:18) നാം സൗമ്യർക്ക് എത്തിച്ചുകൊടുക്കുന്ന സുവാർത്ത അവരുടെ ജീവൻ രക്ഷിച്ചേക്കാം.—1 തിമൊ. 4:16.