‘സൂക്ഷ്മ പരിജ്ഞാനത്തിൽ വർധിച്ചുവരുവിൻ’
ദൈവത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം നിത്യജീവനിലേക്കു നയിക്കുന്നു. (യോഹ. 17:3) യഹോവയെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തിൽ വർധിച്ചുവരാൻ നമ്മാൽ കഴിയുന്നതെല്ലാം നാം ചെയ്യണം. (കൊലോ. 1:9, 10, NW) ഏപ്രിൽ 29 മുതൽ സഭാപുസ്തകാധ്യയനത്തിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം നാം പഠിക്കും. ദൈവവചനത്തെക്കുറിച്ചുള്ള നമ്മുടെ പരിജ്ഞാനം വർധിക്കുക മാത്രമല്ല, മറ്റുള്ളവരെ അതു പഠിപ്പിക്കാൻ നാം നല്ലരീതിയിൽ സജ്ജരാവുകയും ചെയ്യും. ഓരോ വാരത്തിലും കാലേക്കൂട്ടി തയ്യാറായി സംബന്ധിക്കുകയും പങ്കെടുക്കുകയും ആ വിവരങ്ങൾ ശുശ്രൂഷയിൽ ബാധകമാക്കുകയും ചെയ്യുകയാണെങ്കിൽ നിങ്ങളും നിങ്ങളുടെ കുടുംബവും അനുഗ്രഹിക്കപ്പെടും.