“എല്ലാവരും അന്യോന്യം സ്നേഹിക്കുന്ന ഒരു കാലം വരുമോ?”
1 സുന്ദരമായ, ആവേശജനകമായ, ഹൃദയോഷ്മളമായ ഒരു സന്ദേശം ലോകമെമ്പാടും 169 ഭാഷകളിലായി പ്രസംഗിക്കപ്പെടും. എന്താണ് ഈ സന്ദേശം? അതെങ്ങനെയാണ് പ്രസംഗിക്കപ്പെടുക?
2 സന്ദേശം അയൽസ്നേഹത്തെപ്പറ്റിയാണ്. “എല്ലാവരും അന്യോന്യം സ്നേഹിക്കുന്ന ഒരു കാലം വരുമോ?” എന്ന ശീർഷകത്തോടുകൂടിയ രാജ്യവാർത്ത നമ്പർ 35-ലാണ് അതു കണ്ടെത്താൻ കഴിയുക. ഇത്രയധികം ദുഃഖവും വേദനയും ഉള്ളതിന്റെ മൂലകാരണം ആളുകളുടെ ഇടയിലെ സ്നേഹരാഹിത്യമാണെന്നു തെളിയിച്ചുകൊണ്ട്, ലോകമെമ്പാടും ഇന്ന് കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്ന് രാജ്യവാർത്ത ഹ്രസ്വമായ ഒരു അവലോകനം നടത്തുന്നു. അയൽസ്നേഹം തണുത്തുപോയിരിക്കുന്നത്—പ്രത്യേകിച്ചു നമ്മുടെ നാളുകളിൽ—എന്തുകൊണ്ടാണെന്നും ഭാവിയെ സംബന്ധിച്ച് അതെന്താണർഥമാക്കുന്നതെന്നും അതു വിശദീകരിക്കുന്നു.
3 അതേസമയം, ഇന്നത്തെ ലോകത്തിലെ ദശലക്ഷക്കണക്കിനാളുകളുടെ ഇടയിൽ യഥാർഥ അയൽസ്നേഹം നിലനിൽക്കുന്നുവെന്നും രാജ്യവാർത്ത നമ്പർ 35 കാണിക്കുന്നു. പുരാതന നാളിലെ ക്രിസ്ത്യാനിത്വത്തിന്റെ—യേശുക്രിസ്തു പഠിപ്പിച്ചതുപോലെ അയൽസ്നേഹം ശ്രദ്ധേയമായ ഒരു തിരിച്ചറിയിക്കൽ അടയാളമായിരുന്ന ഒന്നാം നൂറ്റാണ്ടിലെ ആരാധനയുടെ—നവോത്ഥാനത്തിൽ പങ്കുചേരുന്നവരെക്കുറിച്ച് അതു വെളിപ്പെടുത്തുന്നു.—ലൂക്കൊ. 10:25-37.
4 ക്രിസ്തു മുഖാന്തരമുള്ള ദൈവരാജ്യ ഭരണത്തിൻകീഴിൽ വളരെ പെട്ടെന്നുതന്നെ മുഴു മനുഷ്യവർഗലോകവും എപ്രകാരം അയൽസ്നേഹം അഭ്യസിക്കുമെന്നുള്ള വിശദീകരണത്തോടെ രാജ്യവാർത്ത നമ്പർ 35 ഉപസംഹരിക്കുന്നു. ഈ സന്ദേശം വായിക്കുന്നവർ, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക വാങ്ങി ദൈവവചനത്തിൽ വിവരിച്ചിരിക്കുന്ന ഈ സ്നേഹപൂർവകമായ ഭൂവ്യാപക ക്രമീകരണത്തിന്റെ ഭാഗമായിത്തീരാൻ പഠിക്കുന്നതിനു പ്രോത്സാഹിപ്പിക്കപ്പെടുന്നു.
5 ഈ സന്ദേശം ആർ പ്രസിദ്ധമാക്കും? ലോകവ്യാപകമായുള്ള യഹോവയുടെ സാക്ഷികൾ ഒക്ടോബർ, നവംബർ മാസങ്ങളിൽ അയൽസ്നേഹത്തെക്കുറിച്ചുള്ള ഈ സന്ദേശം തങ്ങളുടെ പരിചയക്കാർ, അയൽക്കാർ, ബന്ധുക്കൾ എന്നിവരുമായി പങ്കുവെക്കും. രാജ്യവാർത്ത നമ്പർ 35 പൊതുജനങ്ങൾക്കു വിതരണം ചെയ്യാൻ യോഗ്യതയുള്ള എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.
6 ഈ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം ആവശ്യം ലഘുപത്രികയിൽനിന്നോ പരിജ്ഞാനം പുസ്തകത്തിൽനിന്നോ ഒരു ബൈബിളധ്യയനം ഉണ്ടായിരിക്കാനുള്ള ആളുകളുടെ താത്പര്യം വർധിപ്പിക്കുക എന്നതാണ്. കൂടാതെ, യഹോവയുടെ ദാസന്മാരുടെ ഭാഗത്തുനിന്നുള്ള മുഴു ഹൃദയത്തോടുകൂടിയ ശ്രമം സ്നേഹത്തിന്റെ ദൈവമായ യഹോവയെക്കുറിച്ചും അവന്റെ പുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചും ഒരു വലിയ സാക്ഷ്യം നൽകുന്നതിലും കലാശിക്കും.