മുന്നമേയുള്ള തയ്യാറാകൽ സന്തോഷം കൈവരുത്തുന്നു
1 വയൽ ശുശ്രൂഷയിൽ പങ്കെടുക്കുന്നതു നമുക്കു വളരെ സന്തോഷം കൈവരുത്തുന്നു. (സങ്കീ. 89:15, 16) ആ സന്തോഷം പൂർണമായി ആസ്വദിക്കാൻ സഹായിക്കുന്ന ഒരു മുഖ്യ ഘടകം തയ്യാറാകലാണ് എന്നതിനു സംശയമില്ല. എത്ര മെച്ചമായി നാം തയ്യാറാകുന്നുവോ അത്ര അധികമായിരിക്കും നമ്മുടെ നേട്ടങ്ങളും. നമ്മുടെ നേട്ടങ്ങൾ എത്ര അധികമായിരിക്കുന്നുവോ അത്ര വലുതായിരിക്കും നമ്മുടെ സന്തോഷവും.
2 ലഭ്യമായ ഉപകരണങ്ങൾ ഉപയോഗിക്കുക: നമ്മുടെ രാജ്യ ശുശ്രൂഷയിലെ വിവരങ്ങൾ വായിച്ച് അപഗ്രഥിച്ചുകൊണ്ട് തയ്യാറാകൽ തുടങ്ങുക. രാജ്യസന്ദേശം എളുപ്പത്തിലും ഫലകരമായും അവതരിപ്പിക്കാൻ സഹായിക്കുന്നതും ചിന്തിച്ചു തയ്യാറാക്കിയതുമായ അവതരണങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്. സാധാരണ നേരിടാറുള്ള പ്രതികൂല പ്രതികരണങ്ങളെ എപ്രകാരം തരണം ചെയ്യാം എന്നതിനുള്ള ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് അതിൽ കാണാം. ബൈബിൾ അധ്യയനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ഫലകരമായി മടക്ക സന്ദർശനം നടത്തേണ്ടത് എങ്ങനെയെന്നും അതു വിവരിക്കുന്നു. സാഹചര്യങ്ങൾക്ക് അനുസരിച്ച് നിങ്ങൾക്കു തൃപ്തികരമായ വിധത്തിൽ ഈ നിർദേശങ്ങളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ സാധിക്കും. കൂടാതെ, നിങ്ങൾക്കു ന്യായവാദം പുസ്തകവും ഉണ്ട്. നാനാതരം മുഖവുരകളും അതുപോലെതന്നെ സംഭാഷണം മുടക്കികളുടെ അടുത്ത് ഫലപ്രദമായി ഉപയോഗിക്കാവുന്ന മറുപടികളും അതിലുണ്ട്. വയലിൽ നേരിടുന്ന മിക്ക സാഹചര്യങ്ങളെയും കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാൻ അതു നിങ്ങളെ സഹായിക്കുന്നു.
3 സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന പ്രസിദ്ധീകരണം നന്നായി അപഗ്രഥിച്ച്, വീട്ടുകാരെ കാണിക്കാൻ കഴിയുന്ന ഒന്നോ രണ്ടോ പ്രസക്തമായ ആശയങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങൾ കേട്ടതോ വായിച്ചതോ ആയ ചിന്തോദ്ദീപകമായ ഒരു വാർത്ത സംഭാഷണം തുടങ്ങുന്നതിനു വഴിതുറന്നേക്കാം. സാധാരണമായി നേരിടാറുള്ള പ്രതികൂല പ്രതികരണങ്ങൾ മുൻകൂട്ടിക്കണ്ട് അത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന ഏതാനും ആശയങ്ങൾ മനസ്സിൽ പിടിക്കുക. അതിനുശേഷം, വീട്ടുകാരനോടു പറയാൻ പോകുന്ന കാര്യങ്ങൾ പരിശീലിക്കാൻ ഏതാനും മിനിട്ട് എടുക്കുക.
4 എല്ലാ സേവനയോഗത്തിലും സംബന്ധിക്കുക: നമ്മുടെ രാജ്യ ശുശ്രൂഷയിലെ നിർദേശങ്ങൾ സേവന യോഗത്തിൽ ചർച്ചാരൂപത്തിലോ പുനരവലോകന രൂപത്തിലോ പ്രകടന രൂപത്തിലോ അവതരിപ്പിക്കുമ്പോൾ സൂക്ഷ്മ ശ്രദ്ധ കൊടുക്കുക. നിങ്ങളുടെ അവതരണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുമെന്നു തോന്നുന്ന ആശയങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. ശുശ്രൂഷയിൽ നിങ്ങൾ പല പ്രാവശ്യം നേരിട്ടിട്ടുള്ള പ്രതികൂല സാഹചര്യങ്ങൾ മനസ്സിൽപ്പിടിച്ചുകൊണ്ട് അത്തരം അവസരങ്ങളിൽ എപ്രകാരം കൂടുതൽ ഫലപ്രദമായി സാക്ഷീകരിക്കാൻ സാധിക്കുമെന്നു ചിന്തിക്കുക. ഇത്തരം കാര്യങ്ങളെ കുറിച്ച് യോഗത്തിനു മുമ്പും പിമ്പും മറ്റു സഹോദരങ്ങളുമായി സംസാരിക്കുക.
5 ‘എല്ലാ നല്ലവേലെക്കും ഒരുങ്ങിയിരിക്കുന്നെങ്കിൽ’ ജീവന്റെ മാർഗം കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ കൂടുതൽ സന്തോഷവും വിജയവും നിങ്ങൾക്കു ലഭിക്കും എന്ന് ഉറപ്പുള്ളവരായിരിക്കുക.—2 തിമൊ. 2:21.