സഹായം തേടുക
1 “ഇടപെടാൻ പ്രയാസമായ” എന്ന് നിശ്വസ്ത തിരുവെഴുത്തുകൾ നൽകിയിരിക്കുന്ന വിശേഷണം നമ്മുടെ ഈ നിർണായക നാളുകളെ സംബന്ധിച്ചിടത്തോളം തികച്ചും ഉചിതമാണ്. (2 തിമൊ. 3:1, NW) ഒരുപക്ഷേ, തരണം ചെയ്യാൻ സാധ്യമല്ല എന്നു തോന്നുന്ന തരം ദുഷ്കരമായ ആത്മീയ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
2 സഭയിൽ ആത്മീയ പക്വതയുള്ള ഒരാളോടു സംസാരിക്കാൻ നിങ്ങൾ ഒരുക്കമാണോ? ലജ്ജ നിമിത്തമോ നിർദേശങ്ങൾ അടിച്ചേൽപ്പിക്കപ്പെടുമെന്ന ആശങ്കയാലോ ആർക്കും വാസ്തവത്തിൽ സഹായിക്കാൻ കഴിയില്ല എന്ന ചിന്തയാലോ ആയിരിക്കാം സഹായം ആവശ്യപ്പെടാൻ ചിലർ മടിക്കുന്നത്. നമ്മുടെ വ്യക്തിപരമായ ഉത്തരവാദിത്വങ്ങളുടെ കാര്യത്തിൽ, അത് എത്രയും മെച്ചമായി നിറവേറ്റാൻ നാം സ്വയം ശ്രമിക്കണം എന്നതു ശരിതന്നെ. എന്നാൽ, നമ്മുടെ ആത്മീയ ക്ഷേമത്തെ ബാധിക്കുന്ന കാര്യങ്ങളിൽ മറ്റുള്ളവരുടെ സഹായം തേടാൻ ഒരിക്കലും മടിക്കരുത്.—ഗലാ. 6:2, 5.
3 തുടങ്ങേണ്ട വിധം: പുസ്തകാധ്യയന നിർവാഹകനെ സമീപിച്ച്, അദ്ദേഹത്തോടൊപ്പം വയൽ ശുശ്രൂഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നതായി നിങ്ങൾക്കു പറയാവുന്നതാണ്. ആത്മീയമായി വളരുന്നതിനുള്ള നിങ്ങളുടെ ആഗ്രഹം സംബന്ധിച്ച് അദ്ദേഹത്തോടു പറയുന്നതിന് അതു നിങ്ങൾക്ക് അവസരമേകും. അദ്ദേഹം ഒരു ശുശ്രൂഷാ ദാസനാണെങ്കിലും നിങ്ങൾക്ക് ആത്മീയ സഹായം ആവശ്യമാണെന്ന കാര്യം അദ്ദേഹത്തോടു പറയുന്നെങ്കിൽ നിങ്ങളെ സഹായിക്കാൻ അദ്ദേഹം മൂപ്പന്മാരോട് ആവശ്യപ്പെടും. അല്ലെങ്കിൽ നിങ്ങളെ ഉത്കണ്ഠാകുലനാക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് മൂപ്പന്മാരിൽ ആരോടെങ്കിലും പറയാവുന്നതാണ്.
4 ഏതുതരം സഹായമാണു നിങ്ങൾക്കു വേണ്ടത്? എന്തെങ്കിലും നിങ്ങളുടെ തീക്ഷ്ണതയെ മന്ദീഭവിപ്പിച്ചിട്ടുണ്ടോ? സഭയുമായി കുട്ടികളെ അടുപ്പിച്ചു നിർത്താൻ ശ്രമിക്കുന്ന ഒറ്റയ്ക്കുള്ള മാതാവോ പിതാവോ ആണോ നിങ്ങൾ? സഹായം ആവശ്യമുള്ള പ്രായംചെന്ന ഒരു വ്യക്തിയാണോ നിങ്ങൾ? അല്ലെങ്കിൽ നിങ്ങളെ നിരുത്സാഹിതനാക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടോ? നമ്മുടെ ഈ നിർണായക കാലങ്ങളിൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക ബുദ്ധിമുട്ടായിരിക്കാം—എന്നാൽ അസാധ്യമല്ല. സഹായം ലഭ്യമാണ്.
5 പ്രായമായ പുരുഷന്മാർ സഹായിക്കുന്ന വിധം: മൂപ്പന്മാർ നമുക്കുവേണ്ടി ആത്മാർഥമായി കരുതുന്നു. നിങ്ങളുടെ പ്രശ്നങ്ങൾ അവർ ശ്രദ്ധിച്ചു കേൾക്കും. സമാനമായ പ്രതിബന്ധങ്ങൾ മറ്റു പ്രസാധകരും അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ, സഭയെ മേയിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും മൂപ്പന്മാർ ഇതു കണക്കിലെടുക്കും. “ആട്ടിൻകൂട്ടത്തിന്നു മാതൃക”കൾ ആയിരിക്കുന്നവർ എന്ന നിലയിൽ നിങ്ങളോടൊപ്പം സന്തോഷത്തോടെ വേലചെയ്യാൻ അവർ തയ്യാറാണ്. (1 പത്രൊ. 5:3) അനുഭവസമ്പന്നരായ ഈ സഹോദരന്മാർ തിരുവെഴുത്തു തത്ത്വങ്ങളെക്കുറിച്ചു ന്യായവാദം ചെയ്യുമ്പോൾ ശ്രദ്ധിച്ചുകേൾക്കുന്നത് നിങ്ങളുടെ ശുശ്രൂഷയെ മെച്ചപ്പെടുത്തുകയും വ്യക്തിഗത ജീവിതത്തെ സഹായിക്കുകയും ചെയ്യും.—2 തിമൊ. 3:16, 17.
6 അനവധി മനുഷ്യരാം ദാനങ്ങളെ യേശു നമുക്കു നൽകിയിട്ടുണ്ട്. (എഫെ. 4:8, NW, അടിക്കു.) മൂപ്പന്മാർ നിങ്ങൾക്കുവേണ്ടി സേവനമനുഷ്ഠിക്കുന്നു എന്നാണ് ഇതിനർഥം. ഫലത്തിൽ “നിങ്ങൾക്കുള്ളതു” എന്നപോലെ നിങ്ങളെ സഹായിക്കാൻ അവർ തയ്യാറാണ്. (1 കൊരി 3:21-23) അതുകൊണ്ട് മടിച്ചുനിൽക്കരുത്, തുറന്നു സംസാരിക്കുക. ആവശ്യമായ സഹായം തേടുന്നതിന് മുൻകൈ എടുക്കുക.