ദിവ്യബോധനത്താൽ ഏകീകൃതർ—യഥാർഥ സഹോദര ഐക്യത്തിന്റെ ഒരു ദൃശ്യം
സഭായോഗങ്ങൾക്കു ഹാജരായി തുടങ്ങിയിട്ടില്ലാത്ത ഒരു സ്ത്രീയുമായി നടത്തിയിരുന്ന ബൈബിൾ അധ്യയനത്തിൽ ഒരു സർക്കിട്ട് മേൽവിചാരകൻ സംബന്ധിച്ചു. ദിവ്യബോധനത്താൽ ഏകീകൃതർ എന്ന വീഡിയോ കാണാൻ അദ്ദേഹം അവരെ ക്ഷണിച്ചു. ആ വാരത്തിൽ അവർ ഒരു യോഗത്തിനു ഹാജരായി, അതിൽ താൻ അങ്ങേയറ്റം സന്തോഷവതിയാണെന്ന് അവർ പറയുകയും ചെയ്തു. ഈ വീഡിയോയ്ക്ക് ഇത്ര പെട്ടെന്നു ഫലം ഉളവാക്കാൻ കഴിഞ്ഞത് എങ്ങനെയാണ്? അക്രമാസക്തവും വിദ്വേഷപൂരിതവുമായ ഒരു ലോകത്തിൽ നിലവിലിരിക്കുന്ന നമ്മുടെ വിലയേറിയ സഹോദര ഐക്യത്തിന്റെ ചിത്രീകരണം അവരിൽ മതിപ്പുളവാക്കി.—യോഹ. 13:35.
ഭൂവ്യാപകമായി യഹോവയുടെ ജനം ആസ്വദിക്കുന്ന സമാധാനവും സ്നേഹവും കാണുന്നതിനും അനുഭവിക്കുന്നതിനും ഈ വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങളെ കുറിച്ചു ധ്യാനിക്കുക:
(1) “ദിവ്യബോധനം” എന്നത് 1993-94-ലെ കൺവെൻഷനുകൾക്ക് ഉചിതമായ വിഷയമായിരുന്നത് എന്തുകൊണ്ട്?—മീഖാ 4:2.
(2) ചില കുടുംബങ്ങൾക്ക് ബൈബിൾ സത്യം എന്തർഥമാക്കി? അത് നിങ്ങളുടെ കുടുംബത്തിന് എന്തർഥമാക്കി?
(3) യഹോവയാൽ പഠിപ്പിക്കപ്പെടുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?—സങ്കീ. 143:10.
(4) വലിയ അന്താരാഷ്ട്ര കൺവെൻഷനുകൾക്കുള്ള ഒരുക്കത്തിന്റെ ഭാഗമായി ഏതെല്ലാം വെല്ലുവിളികൾ തരണം ചെയ്യേണ്ടതുണ്ട്?
(5) നിങ്ങൾ ഹാജരായ ക്രിസ്തീയ കൺവെൻഷനുകളിൽ സങ്കീർത്തനം 133:1-ന്റെയും മത്തായി 5:3-ന്റെയും സത്യത നിങ്ങൾ നിരീക്ഷിച്ചത് എങ്ങനെ?
(6) ദിവ്യബോധനത്തിന്റെ ശക്തമായ ഫലങ്ങൾക്ക് പരസ്യമായ എന്തു തെളിവുണ്ട്?—വെളി. 7:9.
(7) സത്യക്രിസ്ത്യാനികളുടെ എക്കാലത്തെയും ഏറ്റവും വലിയ കൂട്ട സ്നാപനം ഏതായിരുന്നു?
(8) മീഖാ, പത്രൊസ്, യേശു എന്നിവരുടെ ഏതു വാക്കുകൾ യഹോവയുടെ സാക്ഷികളുടെ ഇടയിൽ നിവൃത്തിയേറുന്നു?
(9) സന്തോഷവും ഐക്യവുമുള്ള മനുഷ്യ കുടുംബം വെറുമൊരു സ്വപ്നമല്ല എന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്നതെന്ത്?
(10) ഈ വീഡിയോ നിങ്ങൾ ആരെയാണു കാണിക്കാൻ ഉദ്ദേശിക്കുന്നത്, എന്തുകൊണ്ട്?
ഈ വീഡിയോ കണ്ടശേഷം ഒരു സഹോദരി ഇപ്രകാരം പറഞ്ഞു: “ലോകവ്യാപകമായി അനേകം ക്രിസ്തീയ സഹോദരീസഹോദരന്മാർ ഈ നിമിഷത്തിലും യഹോവയെ വിശ്വസ്തതയോടെ സേവിക്കുന്നുവെന്ന വസ്തുത കൂടുതലായി മനസ്സിൽ പിടിക്കാൻ ഈ വീഡിയോ എന്നെ സഹായിക്കും. . . . നമ്മുടെ സഹോദര ഐക്യം എത്ര വിലയേറിയതാണ്!”—എഫെ. 4:3.