മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ജനു. 8
“‘എനിക്കു ദീനം’ എന്ന് ആരും പറയുകയില്ലാത്ത ഒരു ദിവസം വരുമെന്നു ബൈബിൾ വാഗ്ദാനം ചെയ്യുന്നു. [യെശയ്യാവു 33:24 വായിക്കുക.] ആ വാഗ്ദാനത്തിനു ചേർച്ചയിൽ, ഈ ലക്കം ഉണരുക! ചെറുപ്പക്കാരും പ്രായം ചെന്നവരുമായ ദശലക്ഷങ്ങളെ ബാധിക്കുന്ന ഒരു രോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിന്റെ വിഷയം ‘ആർത്രൈറ്റിസ് രോഗികൾക്കു പ്രത്യാശ’ എന്നാണ്. അതു വിജ്ഞാനപ്രദമെന്നു നിങ്ങൾ കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.”
വീക്ഷാഗോപുരം ജനു.15
“അനേകരും തങ്ങളുടെ ആരാധനയിൽ പ്രതിമകൾ ഉപയോഗിക്കുന്നു. അത്തരം വസ്തുക്കൾക്കു രക്ഷ പ്രദാനം ചെയ്യാനാകുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] സത്യദൈവം നമുക്കുവേണ്ടി എന്തു ചെയ്യും എന്നതു ശ്രദ്ധിക്കുക. [വെളിപ്പാടു 21:3-5എ വായിക്കുക.] ഒരു യഥാർഥ ദൈവത്തിനു മാത്രമേ അതു ചെയ്യാനാവൂ. അവൻ ആരാണെന്നും അവനിൽ ആശ്രയം വെക്കുന്നതിലൂടെ നമുക്ക് എങ്ങനെ പ്രയോജനം നേടാനാകുമെന്നും ഈ മാസിക കാണിച്ചുതരുന്നു.”
ഉണരുക! ജനു. 8
“തങ്ങളുടെ കുട്ടികളുമായി ആശയവിനിമയം നടത്തുന്നത് ഒന്നിനൊന്നിനു പ്രയാസകരമായിത്തീരുന്നതായി അനേകം മാതാപിതാക്കൾ റിപ്പോർട്ടു ചെയ്യുന്നു. അതു ശരിയാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക, എന്നിട്ട് സദൃശവാക്യങ്ങൾ 15:22 വായിക്കുക.] മാതാപിതാക്കളെന്ന നിലയിൽ നാം നമ്മുടെ കുട്ടികളിൽ യഥാർഥ താത്പര്യം എടുക്കുകയും തുറന്ന ആശയവിനിമയത്തെ പ്രോത്സാഹിപ്പിക്കുകയും വേണം. ഈ ലക്കം കാണിക്കുന്നതുപോലെ, ഉണരുക! മാസിക അതിനു നമ്മെ സഹായിക്കുന്നു. [32-ാം പേജ് പരാമർശിക്കുക] ഇതിന്റെ വായന നിങ്ങളും നിങ്ങളുടെ കുടുംബവും ആസ്വദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.”
വീക്ഷാഗോപുരം ഫെബ്രു.1
“പരിസ്ഥിതി മലിനീകരണത്തെ കുറിച്ച് ആളുകൾ പൊതുവേ വളരെയേറെ ഉത്കണ്ഠാകുലരാണ്. എന്നാൽ മനസ്സിന്റെ മലിനീകരണത്തെ കുറിച്ചു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ശാരീരികവും ആത്മീയവുമായി ശുദ്ധിയുള്ളവർ ആയിരിക്കേണ്ടതിന്റെ പ്രാധാന്യം ബൈബിൾ ഊന്നിപ്പറയുന്നു. [2 കൊരിന്ത്യർ 7:1 വായിക്കുക.] ഈ വിവരങ്ങൾ സഹായകവും പ്രായോഗികവും ആണെന്നു നിങ്ങൾ കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.”