വീക്ഷാഗോപുരത്തിൽനിന്നും ഉണരുക!യിൽനിന്നും പ്രയോജനം നേടുന്നതിൽ തുടരുക
പുതിയ, ലളിതമാക്കപ്പെട്ട സാഹിത്യവിതരണ ക്രമീകരണത്തിലേക്ക് മാറിയതോടെ വീക്ഷാഗോപുരം, ഉണരുക! മാസികകൾക്കുള്ള വരിസംഖ്യാ ക്രമീകരണം പടിപടിയായി കുറച്ച് ഇല്ലാതാക്കാൻ തീരുമാനിക്കുകയുണ്ടായി. നമുക്കും നമ്മുടെ പ്രസംഗം ശ്രദ്ധിക്കുന്നവർക്കും മാസികകളുടെ എല്ലാ ലക്കവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഇപ്പോൾ കൂടുതലായ ശ്രമം ആവശ്യമാണ്.
വ്യക്തിപരമായ പ്രതികൾ: നിങ്ങളുടെ വ്യക്തിപരമായ വരിസംഖ്യ തീർന്നുകഴിയുമ്പോൾ, സഭയിലെ നിങ്ങളുടെ മാസികാ ഓർഡർ വർധിപ്പിക്കുക. കുടുംബത്തിലെ ഓരോ അംഗത്തിനും വ്യക്തിപരമായ ഒരു പ്രതി ലഭിക്കത്തക്കവിധം മാതാപിതാക്കൾ ആവശ്യത്തിന് മാസികകൾക്ക് ഓർഡർ നൽകേണ്ടതാണ്. നിങ്ങളുടെ വ്യക്തിപരമായ പ്രതിയിൽ പേര് എഴുതുന്നത് അവിചാരിതമായി ആ മാസിക വയലിൽ സമർപ്പിക്കാതിരിക്കാൻ നിങ്ങളെ സഹായിക്കും. മാസികാ കെട്ടുകൾ വന്നുകഴിയുമ്പോൾ അതു കൈകാര്യം ചെയ്യുന്ന സഹോദരൻ ഓരോ ലക്കവും പെട്ടെന്നുതന്നെ രാജ്യഹാളിൽ ലഭ്യമാക്കും.
മാസികാ റൂട്ടുകൾ: മാസികകളുടെ ഓരോ ലക്കവും ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാ താത്പര്യക്കാർക്കും മാസികാ റൂട്ടുകൾ തുടങ്ങാൻ പ്രസാധകർ ശ്രമിക്കണം. നിങ്ങൾതന്നെ അവർക്കു മാസികകൾ എത്തിച്ചുകൊടുക്കുന്നത് അവരുടെ താത്പര്യം വളർത്തിയെടുക്കാനും ബൈബിൾ അധ്യയനങ്ങൾ തുടങ്ങാനും ഉള്ള അവസരങ്ങൾ പ്രദാനം ചെയ്യും.—1998 ഒക്ടോബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജ് കാണുക.
പ്രത്യേക ആവശ്യമുള്ളവർ: ഒരു വ്യക്തിക്ക് യഥാർഥ താത്പര്യം ഉണ്ടായിരിക്കുകയും അതേസമയം അയാൾ ഒരു സഭയ്ക്കും നിയമിച്ചുകൊടുക്കാത്ത ഒരു പ്രദേശത്താണു താമസിക്കുകയും ചെയ്യുന്നതെങ്കിൽ, ഒരു വരിസംഖ്യ നൽകിക്കൊണ്ട് അയാൾക്കു മാസികകൾ ലഭിക്കുന്നതിനു പ്രത്യേക ക്രമീകരണം ചെയ്യാവുന്നതാണ്. സഭാപ്രദേശത്തുള്ള ഒരു വ്യക്തിക്കു മാസികാ റൂട്ടിലൂടെ മാസികകൾ നൽകാൻ കഴിയാതിരിക്കുകയും മാസികകൾ ലഭിക്കാൻ അയാൾ ആത്മാർഥമായി ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ, സഭാ സേവനക്കമ്മിറ്റിയുമായി അക്കാര്യം ചർച്ച ചെയ്യുക. അവരുടെ അംഗീകാരം ലഭിച്ചാൽ, ആ താത്പര്യക്കാരനു വരിസംഖ്യ ലഭിക്കുന്നതിനുള്ള ക്രമീകരണം ചെയ്യാൻ സാധിക്കും. ഇതിനായി നിലവിലുള്ള വരിസംഖ്യാ ഫാറങ്ങൾ (M-1, M-101) ഉപയോഗിക്കാവുന്നതാണ്.
വീക്ഷാഗോപുരവും ഉണരുക!യും ഉപയോഗിച്ചുകൊണ്ട് രാജ്യത്തെ പ്രസിദ്ധമാക്കാനുള്ള നമ്മുടെ എല്ലാ ശ്രമങ്ങളെയും യഹോവ തുടർന്നും അനുഗ്രഹിക്കുമെന്നു നമുക്ക് ഉറപ്പുള്ളവർ ആയിരിക്കാം.