മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! മേയ് 8
“ശീഘ്രഗതിയിൽ മുന്നോട്ടു നീങ്ങുന്ന ഇന്നത്തെ ലോകത്തിൽ, ബാല്യം വേണ്ടത്ര ആസ്വദിക്കാനാവാതെ കുട്ടികൾ അതിശീഘ്രം മുതിർന്നു വരുകയാണോ എന്ന് പലരും ചിന്തിക്കുന്നു. നിങ്ങൾക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് സഭാപ്രസംഗി 3:1, 4 വായിക്കുക.] മുതിർന്നവർ വഹിക്കേണ്ട ചുമടുകൾ തോളിലേറ്റേണ്ട സമയം ആയിരിക്കരുത് ബാല്യം. തങ്ങളുടെ കുട്ടികൾ ബാല്യം വേണ്ടുവോളം ആസ്വദിക്കാൻ മാതാപിതാക്കൾക്ക് അവരെ എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് ഉണരുക!യുടെ ഈ ലക്കം ചർച്ച ചെയ്യുന്നു.”
വീക്ഷാഗോപുരം മേയ് 15
“അക്രമത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ നാം ദിവസവും കേൾക്കാറുണ്ട്. മുമ്പെന്നെങ്കിലും ഇങ്ങനെയൊരു കാലം ഉണ്ടായിരുന്നതായി നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിൾ എന്താണു പറയുന്നത് എന്ന് ശ്രദ്ധിക്കുക. [മത്തായി 24:37 വായിക്കുക.] നോഹയുടെ കാലത്ത് ദുഷ്ടത പെരുകിയതു നിമിത്തം നോഹയെയും അവന്റെ കുടുംബത്തെയും ഒഴികെ സകല മനുഷ്യരെയും ദൈവം ഭൂമുഖത്തുനിന്നു തുടച്ചു നീക്കി. ആ സംഭവങ്ങൾക്ക് ഇന്ന് നമ്മോടുള്ള ബന്ധത്തിൽ എന്തു പ്രാധാന്യമാണ് ഉള്ളതെന്ന് ഈ മാസിക വ്യക്തമാക്കുന്നു.”
ഉണരുക! മേയ് 8
“മെച്ചപ്പെട്ട, ഏറെ സന്തുഷ്ടമായ ഒരു ജീവിതം നമുക്കു നൽകാൻ എന്തിന് കഴിയും? ഭൗതിക സ്വത്തുക്കൾക്ക് കഴിയുമെന്നാണ് ചിലരുടെ അഭിപ്രായം. എന്താണ് താങ്കളുടെ അഭിപ്രായം? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് 1 തിമൊഥെയൊസ് 6:9, 10 വായിക്കുക.] ഭൗതിക സ്വത്തുക്കളെ കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം എന്താണ് എന്നതു സംബന്ധിച്ച് ഉണരുക!യുടെ ഈ ലക്കം [16-ാം പേജിലേക്ക് മറിക്കുക] വിശദീകരിക്കുന്നു.”
വീക്ഷാഗോപുരം ജൂൺ 1
“ധർമസ്ഥാപനങ്ങൾ, സംഭാവനയായി ലഭിക്കുന്ന പണം തിരിമറി നടത്തുന്നതായി കേൾക്കുന്നതിനാൽ അവയ്ക്ക് പണം നൽകുന്നത് ബുദ്ധിയായിരിക്കുമോ എന്ന് പലരും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. എങ്കിലും, സഹായം ആവശ്യമുള്ള നിരവധി ആളുകൾ ലോകത്തിലുണ്ട്. ഈ സാഹചര്യത്തിൽ എന്തുചെയ്യാൻ കഴിയും എന്നാണ് താങ്കളുടെ അഭിപ്രായം? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് എബ്രായർ 13:16 വായിക്കുക.] ദൈവത്തെ പ്രസാദിപ്പിക്കുന്നത് ഏതു തരം കൊടുക്കലാണ് എന്നതു സംബന്ധിച്ച് ഈ മാസിക വിശദീകരിക്കുന്നു.”