ഡിസ്ട്രിക്റ്റ്, അന്താരാഷ്ട്ര കൺവെൻഷനുകൾ ദൈവത്തിനു മഹത്ത്വം കൊടുക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു!
ഇതുവരെ നടത്തപ്പെട്ട “ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” ഡിസ്ട്രിക്റ്റ്, അന്താരാഷ്ട്ര കൺവെൻഷനുകൾ വിപുലമായ സാക്ഷ്യം നൽകുന്നതിൽ കലാശിച്ചിരിക്കുന്നു. ഈ പ്രധാനപ്പെട്ട ദിവ്യാധിപത്യ കൂടിവരവുകൾ യഹോവയുടെ നാമത്തിന്റെ മഹത്ത്വീകരണത്തിനും “യഹോവെക്കു അവന്റെ നാമത്തിന്നു തക്ക മഹത്വം” കൊടുക്കാനുള്ള നമ്മുടെ പ്രാപ്തി വർധിപ്പിക്കുന്നതിനും ഉതകിയിരിക്കുന്നു. (സങ്കീ. 96:8) തീർച്ചയായും, തന്റെ ശ്രേഷ്ഠ ഗുണങ്ങൾ പ്രതിഫലിപ്പിക്കുന്ന അതിശയകരമായ സൃഷ്ടിക്രിയകൾ നിമിത്തം അവൻ മഹത്ത്വം കൈക്കൊള്ളാൻ യോഗ്യനാണ്.—ഇയ്യോ. 37:14; വെളി. 4:11.
പിൻവരുന്ന ചോദ്യങ്ങളും നിങ്ങളുടെ വ്യക്തിപരമായ കുറിപ്പുകളും ഉപയോഗിച്ചുകൊണ്ട്, ജനുവരി 19-ന് ആരംഭിക്കുന്ന വാരത്തിലെ കൺവെൻഷൻ പരിപാടികളുടെ പുനരവലോകനത്തിനു തയ്യാറാകുകയും പങ്കുപറ്റുകയും ചെയ്യുക.
1. അചേതന സൃഷ്ടികൾ ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുന്നത് എങ്ങനെ, മനുഷ്യർ അവനെ സ്തുതിക്കുന്ന വിധത്തിൽനിന്ന് അതു വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ? (സങ്കീ. 19:1-3; “സൃഷ്ടി ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുന്നു”)
2. രൂപാന്തരീകരണം ഏതു വർത്തമാനകാല യാഥാർഥ്യത്തിന്റെ മുൻനിഴലായിരുന്നു, ഈ യാഥാർഥ്യം ഇന്ന് ക്രിസ്ത്യാനികളെ ഏതു വിധത്തിൽ ഉത്സാഹഭരിതരാക്കുന്നു? (മുഖ്യവിഷയ പ്രസംഗം, “മഹത്തായ പ്രാവചനിക ദർശനങ്ങൾ നമ്മെ ഉത്സാഹഭരിതരാക്കുന്നു!”)
3. ദാനീയേൽ പ്രവാചകൻ പ്രകടമാക്കിയ തരം താഴ്മ നട്ടുവളർത്താൻ നമുക്ക് എങ്ങനെ സാധിക്കും, അപ്രകാരം ചെയ്യുന്നതിൽനിന്ന് നാം എങ്ങനെ പ്രയോജനം നേടും? (ദാനീ. 9:2, 5; 10:11, 12; “താഴ്മയുള്ളവർക്ക് യഹോവ തന്റെ മഹത്ത്വം വെളിപ്പെടുത്തുന്നു”)
4. (എ) ദിവ്യ ന്യായവിധി സംബന്ധിച്ച ഏതു മൂന്നു കാര്യങ്ങളാണ് ആമോസിന്റെ പ്രവചനത്തിൽനിന്നു നമുക്കു പഠിക്കാൻ കഴിയുന്നത്? (ആമോ. 1:3, 11, 13; 9:2-4, 8, 14) (ബി) ആമോസ് 2:12-ലെ മുന്നറിയിപ്പിൻ ദൃഷ്ടാന്തത്തിൽനിന്ന് ഇന്ന് യഹോവയുടെ സാക്ഷികൾക്ക് എന്തു പ്രായോഗിക പാഠങ്ങൾ പഠിക്കാനുണ്ട്? (“ആമോസിന്റെ പ്രവചനം—നമ്മുടെ നാളിലേക്കുള്ള അതിന്റെ സന്ദേശം”)
5. (എ) ഒരു വ്യക്തി മദ്യപിച്ച് ലക്കുകെടുന്നില്ലെങ്കിൽ പോലും മദ്യത്തിന്റെ അമിത ഉപയോഗത്തിന് എന്തെല്ലാം അപകടങ്ങളുണ്ട്? (ബി) അമിതത്വം സംബന്ധിച്ച പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യാനാകും? (മർക്കൊ. 9:43; എഫെ. 5:18; “മദ്യദുരുപയോഗത്തിന്റെ കെണി ഒഴിവാക്കുക”)
6. കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന പുതിയ പ്രസിദ്ധീകരണത്തിൽനിന്നു നിങ്ങൾക്ക് എന്തു പ്രയോജനം ലഭിച്ചിരിക്കുന്നു? (“‘നല്ല ദേശം’—പറുദീസയുടെ പൂർവദർശനം”)
7. നമുക്ക് ‘യഹോവയുടെ മഹത്ത്വത്തെ കണ്ണാടികൾപോലെ പ്രതിഫലിപ്പി’ക്കാനാകുന്ന മൂന്നു വിധങ്ങൾ ഏതെല്ലാം? (2 കൊരി. 3:18, NW; ‘യഹോവയുടെ മഹത്ത്വത്തെ കണ്ണാടികൾപോലെ പ്രതിഫലിപ്പിക്കുക’)
8. കാരണം കൂടാതെയുള്ള വിദ്വേഷത്തിന്റെ ഉറവിടം എന്ത്? അത്തരം വിദ്വേഷത്തിനു പാത്രമാകുമ്പോൾ പോലും ദൃഢവിശ്വസ്തത മുറുകെപ്പിടിക്കാൻ നമ്മെ എന്തു സഹായിക്കും? (സങ്കീ. 109:1-3; “കാരണം കൂടാതെ ദ്വേഷിക്കപ്പെടുന്നു”)
9. മഹത്ത്വം സംബന്ധിച്ച ക്രിസ്തുസമാന വീക്ഷണം എന്ത്, ഈ വീക്ഷണം കൂടുതൽ തികവോടെ വികസിപ്പിച്ചെടുക്കുന്നതിൽ താൻ മെച്ചപ്പെടേണ്ടതുണ്ടോ എന്ന് ഒരുവന് എങ്ങനെ നിശ്ചയിക്കാനാകും? (മത്താ. 20:20-26; “മഹത്ത്വം സംബന്ധിച്ച് ക്രിസ്തുസമാന വീക്ഷണം നട്ടുവളർത്തുക”)
10. ശാരീരികമായി ക്ഷീണിതരാണെങ്കിലും ആത്മീയമായി ഉണർവുള്ളവർ ആയിരിക്കുന്നതിനു നമ്മെ സഹായിക്കാൻ എന്തിനു കഴിയും? (“ക്ഷീണിതർ എങ്കിലും തളർന്നുപോകുന്നില്ല”)
11. സാത്താൻ വ്യാജം ഉന്നമിപ്പിക്കാൻ ഉപയോഗിക്കുന്ന ചില സരണികൾ എന്തെല്ലാം, നമ്മുടെ വിശ്വാസത്തെ തകർക്കാനുള്ള ശ്രമങ്ങളോടുള്ള ഉചിതമായ തിരുവെഴുത്തു പ്രതികരണമെന്ത്? (യോഹ. 10:5; “‘അന്യന്മാരുടെ ശബ്ദം’ സംബന്ധിച്ച് ജാഗ്രത പുലർത്തുക”)
12. (എ) മർക്കൊസ് 10:14, 16-ൽ കാണുന്ന യേശുവിന്റെ മാതൃക മാതാപിതാക്കൾക്ക് എങ്ങനെ പിൻപറ്റാനാകും? (ബി) മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്) എന്ന പുതിയ പുസ്തകത്തെ നിങ്ങൾക്കു പ്രിയങ്കരമാക്കുന്നതെന്ത്? (“നമ്മുടെ മക്കൾ—അവകാശമായി ലഭിച്ച അമൂല്യ സ്വത്ത്”)
13. യുവജനങ്ങൾ യഹോവയെ സ്തുതിക്കുന്നത് എങ്ങനെ? (1 തിമൊ. 4:12; “യുവജനങ്ങൾ യഹോവയെ സ്തുതിക്കുന്ന വിധം”)
14. “എതിർപ്പിൻ മധ്യേ ധൈര്യപൂർവം സാക്ഷീകരിക്കൽ” എന്ന നാടകത്തിലെ ഏതു രംഗങ്ങളാണ് നിങ്ങളുടെ ഓർമയിൽ പച്ചപിടിച്ചുനിൽക്കുന്നത്?
15. (എ) പത്രൊസിന്റെയും യോഹന്നാന്റെയും (പ്രവൃ. 4:10) (ബി) സ്തെഫാനൊസിന്റെയും (പ്രവൃ. 7:2, 52, 53) (സി) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭയുടെയും മാതൃകകൾ നമുക്ക് എങ്ങനെ അനുകരിക്കാനാകും? (പ്രവൃ. 9:31; നാടകവും “‘അവിരാമം’ സുവാർത്ത ഘോഷിക്കുക” എന്ന പ്രസംഗവും)
16. (എ) ഏതെല്ലാം വിധങ്ങളിൽ ദൈവത്തിന് മഹത്ത്വം കരേറ്റാനാണ് നാം ദൃഢനിശ്ചയം ചെയ്തിട്ടുള്ളത്? (ബി) “ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” കൺവെൻഷനുകളിൽ പഠിച്ച കാര്യങ്ങൾ ബാധകമാക്കവേ നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാൻ കഴിയും? (യോഹ. 15:9, 10, 16; “യഹോവയുടെ മഹത്ത്വത്തിനായി ‘വളരെ ഫലം കായ്ക്കുക’”)
[1-ാം പേജിലെ ചിത്രം]
കൺവെൻഷനിൽനിന്നു ലഭിച്ച മെച്ചപ്പെട്ട ആത്മീയ പ്രബോധനങ്ങളെ കുറിച്ചു ധ്യാനിക്കുക വഴി പഠിച്ച കാര്യങ്ങൾ പ്രവൃത്തിപഥത്തിലാക്കാൻ നാം പ്രചോദിതരായിത്തീരും. (ഫിലി. 4:8, 9) അത് “എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി” ചെയ്യാനുള്ള നമ്മുടെ നിശ്ചയത്തെ ദൃഢീകരിക്കും.—1 കൊരി. 10:31.