സ്മാരക ഓർമിപ്പിക്കലുകൾ
ഈ വർഷത്തെ സ്മാരകാചരണം ഏപ്രിൽ 2 തിങ്കളാഴ്ചയാണ്. മൂപ്പന്മാർ ദയവായി പിൻവരുന്ന കാര്യങ്ങൾക്കു ശ്രദ്ധ നൽകുക:
◼ യോഗസമയം നിശ്ചയിക്കുമ്പോൾ, ചിഹ്നങ്ങളുടെ കൈമാറൽ സൂര്യാസ്തമയ ശേഷം മാത്രമേ നടക്കുകയുള്ളു എന്ന് ഉറപ്പുവരുത്തുക.
◼ പ്രസംഗകൻ ഉൾപ്പെടെ എല്ലാവരെയും സ്മാരകാചരണത്തിന്റെ കൃത്യ സമയവും സ്ഥലവും അറിയിച്ചിരിക്കണം.
◼ ഉചിതമായ തരത്തിലുള്ള അപ്പവും വീഞ്ഞും തയ്യാറാക്കി വെച്ചിരിക്കണം.—2003 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 14-15 പേജുകൾ കാണുക.
◼ പ്ലെയിറ്റുകൾ, ഗ്ലാസുകൾ, അനുയോജ്യമായ മേശ, മേശവിരി എന്നിവ നേരത്തേതന്നെ ഹാളിൽ എത്തിച്ചിരിക്കണം. പരിപാടി തുടങ്ങുന്നതിനു മുമ്പുതന്നെ അവ ഉചിതമായ ഇടങ്ങളിൽ ക്രമീകരിച്ചിരിക്കണം.
◼ കൂടിവരുന്നതു രാജ്യഹാളിലായാലും മറ്റേതെങ്കിലും സ്ഥലത്തായാലും നേരത്തേതന്നെ അതു നന്നായി വൃത്തിയാക്കിയിരിക്കണം.
◼ സേവകന്മാരെയും സ്മാരകചിഹ്നങ്ങൾ വിതരണം ചെയ്യുന്നവരെയും മുന്നമേതന്നെ തിരഞ്ഞെടുത്ത് അവർ എന്തൊക്കെ, എങ്ങനെയെല്ലാം ചെയ്യണമെന്നതു സംബന്ധിച്ച നിർദേശങ്ങൾ നൽകണം. മാന്യമായ വസ്ത്രധാരണത്തിന്റെയും ചമയത്തിന്റെയും ആവശ്യം സംബന്ധിച്ചും അവരെ ഓർമിപ്പിക്കേണ്ടതുണ്ട്.
◼ രോഗമോ മറ്റ് അവശതകളോ നിമിത്തം ഹാജരാകാൻ സാധിക്കാത്ത അഭിഷിക്തർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് അപ്പവും വീഞ്ഞും നൽകാനുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കണം.
◼ ഒന്നിലധികം സഭകൾ ഒരേ രാജ്യഹാൾ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ പ്രവേശന കവാടം, രാജ്യഹാളിലേക്കുള്ള പാത, പാർക്കിങ് സ്ഥലം എന്നിവിടങ്ങളിൽ അനാവശ്യ തിരക്ക് ഒഴിവാക്കാൻ സഭകൾ തമ്മിൽ നല്ല സഹകരണം ഉണ്ടായിരിക്കണം.