പുതിയ പ്രത്യേക സമ്മേളന ദിന പരിപാടി
സേവനവർഷം 2008-ലെ പ്രത്യേക സമ്മേളന ദിന പരിപാടിയുടെ വിഷയം ‘നാം കളിമണ്ണും യഹോവ മനയുന്നവനും ആകുന്നു’ എന്നാണ്. ഇത് യെശയ്യാവു 64:8-നെ ആസ്പദമാക്കിയുള്ളതാണ്. ഈ പരിപാടിയിലൂടെ ലഭ്യമാകുന്ന തിരുവെഴുത്ത് ഉദ്ബോധനം വലിയ കുശവനായ യഹോവയുടെ ജ്ഞാനം, നീതി, ശക്തി, സ്നേഹം എന്നിവയോടുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കും.
അധികമധികം ആളുകൾ, സത്യം അറിയുന്നതിന്റെ മഹത്തായ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതും അതു മറ്റുള്ളവരുമായി പങ്കുവെക്കുന്നതും എങ്ങനെയെന്ന്, “ശുശ്രൂഷയിൽ മാനപാത്രങ്ങളായി സേവിക്കൽ” എന്ന സർക്കിട്ട് മേൽവിചാരകന്റെ പ്രസംഗം പ്രദീപ്തമാക്കും. “ധ്യാനം നിന്നെ കാക്കും” എന്ന പ്രസംഗം യഹോവയുടെ നീതിയുള്ള തത്ത്വങ്ങളെക്കുറിച്ചു ഗൗരവപൂർവം ധ്യാനിക്കുന്നതു നമ്മെ സംരക്ഷിക്കുന്നത് എങ്ങനെയെന്നു വ്യക്തമാക്കും. ‘ഈ ലോകത്തിന് അനുരൂപമാകരുത്,’ “നിങ്ങളെ രൂപപ്പെടുത്താൻ വലിയ കുശവനെ അനുവദിക്കുക” എന്നീ വിഷയങ്ങൾ സന്ദർശക പ്രസംഗകൻ കൈകാര്യം ചെയ്യും. “യഹോവയ്ക്ക് ഉപയോഗമുള്ള യുവാക്കൾ,” “മക്കളെ രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കൾ വഹിക്കുന്ന പങ്ക്” എന്നീ ഭാഗങ്ങൾ മാതാപിതാക്കൾക്കും ചെറുപ്പക്കാർക്കും പ്രോത്സാഹനം പകരും. നമ്മുടെ സഹോദരങ്ങൾ ശുശ്രൂഷയിൽ കൊയ്തിരിക്കുന്ന ഫലങ്ങളെക്കുറിച്ച് പ്രകടനങ്ങൾ, അഭിമുഖങ്ങൾ എന്നിവയിലൂടെ നമുക്കു കേൾക്കാനാകും. ദൈവത്തിനുള്ള സമർപ്പണം സ്നാപനത്തിലൂടെ പ്രതീകപ്പെടുത്താൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം ആ വിവരം അധ്യക്ഷ മേൽവിചാരകനെ അറിയിക്കേണ്ടതാണ്. സമ്മേളനത്തിനു വരുമ്പോൾ ആ വാരത്തിൽ പഠിക്കുന്നതിനുള്ള വീക്ഷാഗോപുരം ദയവായി കൊണ്ടുവരുക.
വലിയ കുശവൻ എന്ത് ഉദ്ദേശിക്കുന്നുവോ അതു നടത്തിയിരിക്കും. എന്നാൽ അവന്റെ രൂപപ്പെടുത്തലിനോട് എങ്ങനെ പ്രതികരിക്കണം എന്നു തീരുമാനിക്കേണ്ടത് നാം ഓരോരുത്തരുമാണ്. യഹോവയുടെ നിലവാരങ്ങൾക്കും തിരുത്തലുകൾക്കും ജ്ഞാനപൂർവം കീഴ്പെടുന്നവർക്ക് കുശവന്റെ ചക്രത്തിലെ കളിമണ്ണുപോലെ, രൂപപ്പെടുത്തപ്പെടുന്നതിനും മനോഹരവും ഉപയോഗയോഗ്യവുമായ പാത്രങ്ങളായി മാറുന്നതിനും കഴിയും. യഹോവയോടു സഹകരിക്കുമ്പോൾ നാം അവന്റെ പരമാധികാരത്തെ മഹത്ത്വപ്പെടുത്തുകയും അനവധി അനുഗ്രഹങ്ങൾ ആസ്വദിക്കുകയും ചെയ്യും.