ചോദ്യപ്പെട്ടി
◼ യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന നിയമ കോർപ്പറേഷനുകളുടെ മുദ്രകൾ സഭകളോ വ്യക്തികളോ ഉപയോഗിക്കുന്നത് ഉചിതമാണോ?
ഒരു കമ്പനിയെയോ സ്ഥാപനത്തെയോ എളുപ്പത്തിലും വ്യക്തമായും തിരിച്ചറിയാൻ സഹായിക്കുന്ന ഒരു പേരോ അടയാളമോ ചിഹ്നമോ ആണ് മുദ്ര. വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യയുടെയും സംഘടന ഉപയോഗിക്കുന്ന മറ്റു വാച്ച് ടവർ കോർപ്പറേഷനുകളുടെയും പ്രതീകമാണ് വാച്ച് ടവർ മുദ്ര. ജെഹോവാസ് വിറ്റ്നസസ് ഓഫ് ഇൻഡ്യ, അതിന്റെ ലെറ്റർഹെഡ്ഡിൽ ഒരു തുറന്ന ബൈബിളിന്റെ ചിത്രം മുദ്രയായി ഉപയോഗിക്കുന്നു. യഹോവയുടെ സാക്ഷികളുടെ മറ്റു കോർപ്പറേഷനുകൾക്ക് വ്യത്യസ്ത മുദ്രകളുണ്ട്.
വ്യക്തികളോ സഭകളോ, സംഘടനയുടെ നിയമ ഏജൻസികളുടെ മുദ്രകളോ പേരുകളോ അവയുടെ വകഭേദങ്ങളോ തങ്ങളുടെ രാജ്യഹാളുകളിലും നെയിംബോർഡുകളിലും ലെറ്റർഹെഡ്ഡുകളിലും സ്വകാര്യവസ്തുക്കളിലും മറ്റും ഉപയോഗിക്കരുത്. സംഘടനയുടെ മുദ്ര ആ വിധത്തിൽ ഉപയോഗിച്ചാൽ, സഭയ്ക്ക് സംഘടനയുടെ ആ ഏജൻസികളുമായി നിയമപരമായ ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥരും പ്രസാധകരും മറ്റും തെറ്റിദ്ധരിക്കാനിടയുണ്ട്. മാത്രമല്ല, കത്തുകൾക്കും മറ്റും ഹെഡ്ക്വാർട്ടേഴ്സിന്റെയോ ബ്രാഞ്ചോഫീസിന്റെയോ അംഗീകാരമുണ്ടെന്നോ അവ അവിടെനിന്ന് അയയ്ക്കുന്നതാണെന്നോ തെറ്റിദ്ധരിക്കപ്പെട്ടേക്കാം.
ഇനിയുള്ള രാജ്യഹാൾ പദ്ധതികൾക്ക് (രാജ്യഹാൾ ഒരു വാച്ച് ടവർ ഏജൻസിയുടേതാണെങ്കിൽപ്പോലും) വാച്ച് ടവർ മുദ്രയോ അതിന്റെ വകഭേദമോ ഉപയോഗിക്കാൻ പാടുള്ളതല്ല. അത്തരം മുദ്രയോടുകൂടിയ രാജ്യഹാളുകളുള്ള സഭകൾ നെയിംബോർഡുകളിലോ രൂപകൽപ്പനയിലോ ഉടൻതന്നെ മാറ്റംവരുത്തണമെന്നില്ല; കാര്യമായ ഭേദഗതികളും ധാരാളം സമയവും ശ്രമവും ചെലവും അതിൽ ഉൾപ്പെട്ടേക്കാം എന്ന വസ്തുത പരിഗണിച്ചാണിത്. എന്നാൽ ഭേദഗതികൾ നിസ്സാരവും കാര്യമായ പ്രയത്നം ഉൾപ്പെട്ടിട്ടില്ലാത്തതുമാണെങ്കിൽ അക്കാര്യം പരിചിന്തിക്കാവുന്നതാണ്. അല്ലെങ്കിൽ കെട്ടിടമോ ബോർഡോ പുതുക്കുന്ന സമയത്ത് അപ്രകാരം ചെയ്യാവുന്നതാണ്.