മാതൃകാവതരണങ്ങൾ
ഉണരുക! ഏപ്രിൽ – ജൂൺ
“ഇന്ന് മിക്ക ആളുകൾക്കും കുടുംബോത്തരവാദിത്വങ്ങൾ നിർവഹിക്കുന്നത് അത്ര എളുപ്പമല്ല. നിങ്ങൾ എന്തു വിചാരിക്കുന്നു? (പ്രതികരിക്കാൻ അനുവദിക്കുക.) ഇക്കാര്യത്തിൽ അനേകം മാതാപിതാക്കൾക്കും ബൈബിൾ ഒരു നല്ല വഴികാട്ടിയായിരുന്നിട്ടുണ്ട്. ചില നിർദേശങ്ങൾ ഞാൻ കാണിച്ചുതരട്ടേ? (വീട്ടുകാരൻ അനുവദിക്കുന്നെങ്കിൽ ചർച്ച തുടരുക.) ഉദാഹരണത്തിന്, മക്കളെ അഭിനന്ദിക്കാനുള്ള അവസരങ്ങൾ കണ്ടെത്താനും അവരിൽ ആത്മവിശ്വാസം വളർത്തിയെടുക്കാനും പല പിതാക്കന്മാരെയും ഈ തിരുവെഴുത്ത് സഹായിച്ചിട്ടുണ്ട്. (കൊലോസ്യർ 3:21 വായിക്കുക.) പിതാക്കന്മാരെ സഹായിക്കുന്ന അഞ്ചു തത്ത്വങ്ങൾ ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്നു.”