ഗവേഷണത്തിനായി ഒരു പുതിയ ഉപകരണം.
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു പ്രസാധകർ ഗവേഷണത്തിനായി വാച്ച്ടവർ പ്രസിദ്ധീകരണ സൂചിക (ഇംഗ്ലീഷ്) നന്നായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഇത് വളരെയധികം വിശദീകരണങ്ങൾ ഉള്ളതാണ്. മാത്രമല്ല ചുരുക്കം ഭാഷകളിലേ ഉള്ളൂതാനും. ഇക്കാരണങ്ങളാൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി 170 ഭാഷകളിൽ തയ്യാറാക്കിയിരിക്കുന്നു. ഇവയിൽ അമേരിക്കൻ ആംഗ്യഭാഷ, ഇംഗ്ലീഷ്, കന്നട, ഗുജറാത്തി, തമിഴ്, നേപ്പാളി, പഞ്ചാബി, ബംഗാളി, മലയാളം, മറാഠി, ഹിന്ദി എന്നിവ ഉൾപ്പെട്ടിരിക്കുന്നു. ഇതിൽ പരാമർശിച്ചിരിക്കുന്ന പ്രസിദ്ധീകരണങ്ങൾ 2000 മുതലുള്ളതാണ്. വാച്ച്ടവർ പ്രസിദ്ധീകരണ സൂചിക ലഭ്യമായ ഭാഷകളിൽ ഈ ഗവേഷണസഹായി അച്ചടിച്ചിട്ടില്ലെങ്കിലും വാച്ച്ടവർ ലൈബ്രറി, വാച്ച്ടവർ ഓൺലൈൻ ലൈബ്രറി എന്നിവയിൽ ഇത് ഇലക്ട്രോണിക് രൂപത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, പ്രശ്നങ്ങൾക്കുള്ള പ്രായോഗിക മാർഗനിർദേശങ്ങൾ എന്നിവ കണ്ടെത്താനും സഭായോഗങ്ങൾക്കും കുടുംബാരാധനയ്ക്കും തയ്യാറാകാനും ഗവേഷണസഹായി ഉപകരിക്കും.