മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ജനുവരി – മാർച്ച്
“ദൈവത്തെക്കുറിച്ച് എല്ലാവർക്കും തങ്ങളുടേതായ അഭിപ്രായമുണ്ട്. വ്യക്തിത്വമില്ലാത്ത ഒരു ശക്തിയായിട്ടാണോ അതോ വ്യക്തിപരമായി നമ്മെ കരുതുന്ന ഒരു സുഹൃത്തായിട്ടാണോ മിക്കവരും ദൈവത്തെ വീക്ഷിക്കുന്നത്? (മറുപടി ശ്രദ്ധിക്കുക.) നമുക്ക് ദൈവവുമായി ഏതുതരം ബന്ധമാണ് അവൻ ആഗ്രഹിക്കുന്നതെന്നു വ്യക്തമാക്കുന്ന ഒരു ബൈബിൾവാക്യം ഞാൻ കാണിച്ചുതരട്ടേ? (വീട്ടുകാരൻ അനുവദിക്കുന്നെങ്കിൽ യാക്കോബ് 4:8എ വായിക്കുക.) ദൈവത്തോട് അടുക്കാൻ നമുക്ക് ചെയ്യാവുന്ന മൂന്നു കാര്യങ്ങൾ ഈ മാസികയിലുണ്ട്.”