ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 34-37
യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക
“ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുത്”
യഹോവയെ സേവിക്കുന്നതിൽനിന്ന് നിങ്ങളെ തടയാൻ ദുഷ്ടന്മാരുടെ താത്കാലികവിജയത്തെ അനുവദിക്കരുത്. ആത്മീയാനുഗ്രഹങ്ങളിലും ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക
“യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക”
ആശയക്കുഴപ്പത്തിലോ ഉത്കണ്ഠയിലോ ആയിരിക്കുമ്പോൾ യഹോവ സഹായിക്കുമെന്ന് ഉറപ്പുള്ളവരായിരിക്കുക. വിശ്വസ്തരായി തുടരാൻ ദൈവം നിങ്ങളെ സഹായിക്കും
ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുന്നതിൽ തിരക്കുള്ളവരായിരിക്കുക
“യഹോവയിൽ തന്നേ രസിച്ചുകൊൾക”
യഹോവയെ കൂടുതൽ അടുത്തറിയണം എന്ന ലക്ഷ്യത്തിൽ ബൈബിൾ വായിക്കാനും ധ്യാനിക്കാനും സമയം പട്ടികപ്പെടുത്തുക
“നിന്റെ വഴി യഹോവയെ ഭരമേല്പിക്ക”
ഏതു പ്രശ്നവും കൈകാര്യം ചെയ്യാൻ യഹോവ സഹായിക്കുമെന്ന് ഉറച്ചുവിശ്വസിക്കുക
ഉപദ്രവമോ എതിർപ്പോ നേരിടേണ്ടിവരുമ്പോഴും നിങ്ങളെക്കുറിച്ച് മറ്റുള്ളവർ അപവാദം പറഞ്ഞുപരത്തുമ്പോഴും നല്ല പെരുമാറ്റമുള്ളവരായിരിക്കുക
“യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക”
നിങ്ങളുടെ സന്തോഷത്തെയും ആത്മീയസുരക്ഷിതത്വത്തെയും ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളിലേക്ക് മുന്നുംപിന്നും നോക്കാതെ എടുത്തുചാടരുത്
“സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും”
സൗമ്യത പിന്തുടരുക, നിങ്ങൾ അനുഭവിക്കുന്ന അനീതി തുടച്ചു നീക്കാൻ യഹോവയ്ക്കായി ക്ഷമയോടെയും താഴ്മയോടെയും കാത്തിരിക്കുക
സഹവിശ്വാസികളെ പിന്തുണയ്ക്കുക. നിരാശയിൽ ആണ്ടുപോയവരെ, തൊട്ടുമുന്നിലുള്ള പുതിയ ലോകത്തെക്കുറിച്ച് പറഞ്ഞ് ആശ്വസിപ്പിക്കുക
മിശിഹൈകരാജ്യം എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകും