ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 69–73
സത്യാരാധനയ്ക്കുവേണ്ടി തീക്ഷ്ണതയോടെ പ്രവർത്തിക്കുന്നവരാണ് യഹോവയുടെ ജനം
സത്യാരാധനയോടുള്ള നമ്മുടെ തീക്ഷ്ണത എല്ലാവർക്കും ദൃശ്യമായിരിക്കണം
തന്റെ ജീവിതത്തിലുടനീളം ദാവീദ് യഹോവയെ തീക്ഷ്ണതയോടെ സേവിച്ചു
യഹോവയുടെ നാമത്തിനു നിന്ദ വരുത്തുന്ന കാര്യങ്ങളെയോ യഹോവയ്ക്കെതിരെയുള്ള മത്സരത്തെയോ ദാവീദ് വെച്ചുപൊറുപ്പിച്ചില്ല
തീക്ഷ്ണതയുള്ള ചെറുപ്പക്കാരെ വാർത്തെടുക്കുന്നതിൽ പ്രായമുള്ളവർക്ക് ഒരു പങ്കുണ്ട്
ഈ സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ, ഒരുപക്ഷേ ദാവീദ്, അടുത്ത തലമുറയെ പ്രോത്സാഹിപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു
മാതാപിതാക്കൾക്കും അനുഭവപരിചയമുള്ള ക്രിസ്ത്യാനികൾക്കും ചെറുപ്പക്കാരെ പരിശീലിപ്പിക്കാനാകും
ദൈവരാജ്യം മനുഷ്യർക്കുവേണ്ടി ചെയ്യാൻപോകുന്നത് എന്താണെന്നു മറ്റുള്ളവരോടു പറയാൻ തീക്ഷ്ണത നമ്മളെ പ്രേരിപ്പിക്കും
3- വാക്യം—എല്ലാവർക്കും സമാധാനം ഉണ്ടായിരിക്കും
12- വാക്യം—ദരിദ്രർക്കു വിടുതൽ ലഭിക്കും
14- വാക്യം—അക്രമമുണ്ടായിരിക്കില്ല
16- വാക്യം—എല്ലാവർക്കും ഇഷ്ടംപോലെ ഭക്ഷണമുണ്ടാകും