ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 87–91
അത്യുന്നതന്റെ മറവിൽ വസിക്കുക
യഹോവയുടെ ‘മറവ്’ ആത്മീയസുരക്ഷിതത്വം നൽകുന്നു
ഇന്ന് യഹോവയുടെ മറവിൽ വസിക്കാൻ സമർപ്പണവും സ്നാനവും എന്ന പടി സ്വീകരിക്കേണ്ടതുണ്ട്
ദൈവത്തെ ആശ്രയിക്കാത്തവർക്ക് ഈ മറവ് അജ്ഞാതമായിരിക്കും
ദൈവത്തിലുള്ള വിശ്വാസത്തിനും ദൈവത്തോടുള്ള സ്നേഹത്തിനും ഭീഷണിയായേക്കാവുന്ന ആരും അല്ലെങ്കിൽ യാതൊന്നും യഹോവയുടെ മറവിൽ വസിക്കുന്നവരെ സ്വാധീനിക്കില്ല
‘വേട്ടക്കാരൻ’ നമ്മളെ കെണിയിലാക്കാൻ ശ്രമിക്കുന്നു
പക്ഷികൾ വളരെ ജാഗ്രതയുള്ളവയാണ്, അതുകൊണ്ട് അവയെ കെണിയിലാക്കാൻ ബുദ്ധിമുട്ടാണ്
പക്ഷിവേട്ടക്കാർ പക്ഷികളുടെ രീതികളെക്കുറിച്ച് ശ്രദ്ധയോടെ പഠിക്കുകയും അതനുസരിച്ച് അവയെ കുടുക്കാനുള്ള വഴികൾ കണ്ടുപിടിക്കുകയും ചെയ്യുന്നു
‘വേട്ടക്കാരനായ’ സാത്താൻ യഹോവയുടെ ജനത്തെക്കുറിച്ച് പഠിക്കുകയും അവരുടെ ആത്മീയത തകർക്കാനുള്ള കെണികൾ രൂപപ്പെടുത്തുകയും ചെയ്യുന്നു
സാത്താൻ ഉപയോഗിക്കുന്ന മാരകമായ നാലു കെണികൾ:
മാനുഷഭയം
പണത്തോടും വസ്തുവകകളോടും ഉള്ള പ്രിയം
തരംതാഴ്ന്ന വിനോദം
വ്യക്തിത്വഭിന്നതകൾ