ദൈവവചനത്തിലെ നിധികൾ | സദൃശവാക്യങ്ങൾ 12-16
ജ്ഞാനം സ്വർണത്തെക്കാൾ മൂല്യമേറിയതാണ്
എന്തുകൊണ്ടാണ് ദൈവികജ്ഞാനം മൂല്യവത്തായിരിക്കുന്നത്? അത് ഒരുവനെ മോശമായ വഴികളിൽനിന്ന് സംരക്ഷിക്കുകയും അവന്റെ ജീവനെ കാക്കുകയും ചെയ്യുന്നു. അത് ഒരാളുടെ സംഭാഷണം, പ്രവൃത്തികൾ അയാൾ സ്വീകരിക്കുന്ന നിലപാടുകൾ എന്നിവയുടെ മേൽ സ്വാധീനം ചെലുത്തുന്നു.
ജ്ഞാനം അഹങ്കാരത്തിൽനിന്ന് സംരക്ഷിക്കുന്നു
സകല ജ്ഞാനത്തിന്റെയും ഉറവിടം യഹോവയാണെന്ന് ജ്ഞാനിയായ ഒരു വ്യക്തി തിരിച്ചറിയുന്നു
വിജയം നേടുന്നവരും കൂടുതലായ ഉത്തരവാദിത്ത്വങ്ങൾ ലഭിക്കുന്നവരും അഹങ്കാരത്തിനും ധിക്കാരത്തിനും എതിരെ ജാഗ്രതയുള്ളവരായിരിക്കും
ജ്ഞാനം പരിപുഷ്ടിപ്പെടുത്തുംവിധം സംസാരിക്കാൻ സഹായിക്കുന്നു
മറ്റുള്ളവരുടെ നന്മ കണ്ടെത്താനും അവരെക്കുറിച്ച് നല്ലതു സംസാരിക്കാനും ജ്ഞാനിയായ ഒരു വ്യക്തി ഉൾക്കാഴ്ച ഉപയോഗിക്കുന്നു
ജ്ഞാനിയുടെ വാക്കുകൾ ഇമ്പമാർന്നതും തേൻ പോലെ മധുരവും ആയിരിക്കും, പരുഷമായതോ ധാർഷ്ഠ്യമേറിയതോ ആയിരിക്കില്ല