ദൈവവചനത്തിലെ നിധികൾ | യശയ്യ 17–23
അധികാരദുർവിനിയോഗം അധികാരനഷ്ടത്തിലേക്കു നയിക്കുന്നു
സാധ്യതയനുസരിച്ച് ഹിസ്കീയാരാജാവിന്റെ കൊട്ടാരത്തിലെ ‘കാര്യവിചാരകനായിരുന്നു’ ശെബ്ന. രാജാവ് കഴിഞ്ഞാൽ അടുത്തസ്ഥാനം അലങ്കരിച്ചിരുന്ന ശെബ്നയ്ക്ക് വലിയ ഉത്തരവാദിത്വമാണുണ്ടായിരുന്നത്.
യഹോവയുടെ ജനത്തിന്റെ ആവശ്യങ്ങൾക്കായി ശെബ്ന കരുതണമായിരുന്നു
എന്നാൽ സ്വാർഥതയോടെ സ്വന്തമഹത്ത്വത്തിനായി അവൻ പ്രവർത്തിച്ചു
ശെബ്നയ്ക്കു പകരം യഹോവ എല്യാക്കീമിനെ നിയമിച്ചു
അധികാരത്തെയും ശക്തിയെയും പ്രതിനിധാനം ചെയ്ത “ദാവീദ്ഗൃഹത്തിന്റെ താക്കോൽ” എല്യാക്കീമിനാണ് ലഭിച്ചത്.
ചിന്തിക്കുക: മറ്റുള്ളവരെ സഹായിക്കുന്നതിന് ശെബ്നയ്ക്ക് തന്റെ അധികാരം എങ്ങനെ ഉപയോഗിക്കാമായിരുന്നു?