ദൈവവചനത്തിലെ നിധികൾ | യശയ്യ 38–42
ക്ഷീണിച്ചിരിക്കുന്നവർക്ക് യഹോവ ബലം കൊടുക്കുന്നു
ഉഷ്ണവായുവിന്റെ സഹായത്തോടെ ഒരു കഴുകന് മണിക്കൂറുകളോളം ഉയരത്തിൽ പറന്നുനീങ്ങാൻ കഴിയും. ഏതെങ്കിലും ഒരു ഉഷ്ണവായുമേഖല കണ്ടെത്തിക്കഴിഞ്ഞാൽ അതിനെ ചുറ്റിയായിരിക്കും അത് പറക്കുന്നത്. ഈ വായുസമൂഹം കഴുകനെ ഉയരത്തിൽനിന്ന് ഉയരത്തിലേക്ക് കൊണ്ടുപോകും. നിശ്ചിത ഉയരത്തിൽ എത്തിക്കഴിഞ്ഞാൽ അടുത്ത ഉഷ്ണവായുമേഖലയിലേക്ക് അതു നീങ്ങുകയും ഇതേ പ്രക്രിയ ആവർത്തിക്കുകയും ചെയ്യുന്നു.
ഉഷ്ണവായുവിന്റെ സഹായത്താൽ വളരെ ഉയരത്തിൽ അനായാസം പാറിപ്പറക്കുന്ന കഴുകന്റെ ദൃഷ്ടാന്തം ദൈവത്തിന്റെ ശക്തിയാൽ സത്യാരാധനയിൽ തുടർന്നുപോകാനാകുന്നതിന്റെ വ്യക്തമായ ചിത്രം വരച്ചുകാട്ടുന്നു.