ദൈവവചനത്തിലെ നിധികൾ | യശയ്യ 52–57
ക്രിസ്തു നമുക്കുവേണ്ടി കഷ്ടത സഹിച്ചു
“ആളുകൾ അവനെ നിന്ദിക്കുകയും അവഗണിക്കുകയും ചെയ്തു. . . . അവൻ ദൈവശിക്ഷ ലഭിച്ചവനും ക്ലേശിതനും പീഡിതനും ആണെന്നു നമ്മൾ കരുതി”
യേശുവിനെ ആളുകൾ നിന്ദിക്കുകയും യേശു ദൈവദൂഷകനാണെന്ന് കുറ്റം ആരോപിക്കുകയും ചെയ്തു. വെറുക്കത്തക്ക രോഗംകൊണ്ട് ദണ്ഡിപ്പിച്ചാലെന്നപോലെ ദൈവം യേശുവിനെ ശിക്ഷിക്കുകയാണെന്നു ചിലർ വിചാരിച്ചു
“അവനെ തകർക്കുക എന്നത് യഹോവയുടെ ഇഷ്ടമായിരുന്നു; . . . അവനിലൂടെ യഹോവയുടെ ഹൃദയാഭിലാഷം നിറവേറും”
തന്റെ മകനെ മരണത്തിനു വിട്ടുകൊടുത്തത് യഹോവയെ വേദനിപ്പിച്ചു എന്നതിനു സംശയമില്ല. എന്നാൽ യേശുവിന്റെ പരിപൂർണമായ വിശ്വസ്തത യഹോവയെ സന്തോഷിപ്പിക്കുകതന്നെ ചെയ്തു. ദൈവദാസരുടെ വിശ്വസ്തതയെക്കുറിച്ചുള്ള സാത്താന്റെ വെല്ലുവിളിക്ക് ഉത്തരം നൽകാനും, അനുതപിക്കുന്ന മനുഷ്യർക്കു പ്രയോജനം ലഭിക്കാനും യേശുവിന്റെ മരണം ഇടയാക്കി. ആ അർഥത്തിലാണ് “യഹോവയുടെ ഹൃദയാഭിലാഷം” നിറവേറിയത്