ദൈവവചനത്തിലെ നിധികൾ | യിരെമ്യ 17-21
നിങ്ങളുടെ ചിന്തകളെയും പെരുമാറ്റത്തെയും യഹോവ മനയട്ടെ
യഹോവ മനയുമ്പോൾ വഴങ്ങിക്കൊടുക്കുക
ബുദ്ധിയുപദേശത്തിലൂടെയും ശിക്ഷണത്തിലൂടെയും യഹോവ നമ്മുടെ ആത്മീയഗുണങ്ങളെ പരുവപ്പെടുത്തുന്നു
നമ്മൾ വഴക്കവും അനുസരണവും ഉള്ളവരായിരിക്കണം
നമ്മുടെ ഇഷ്ടങ്ങൾക്കെതിരായി പ്രവർത്തിക്കാൻ യഹോവ ഒരിക്കലും നമ്മളെ നിർബന്ധിക്കുന്നില്ല
ഉണ്ടാക്കുന്ന പാത്രം എങ്ങനെയാക്കി മാറ്റണമെന്ന് കുശവൻ തീരുമാനിച്ചേക്കാം
യഹോവ ഇച്ഛാസ്വാതന്ത്ര്യം നൽകിയിരിക്കുന്നതിനാൽ നമ്മളെ മനയാൻ യഹോവയെ അനുവദിക്കണോ വേണ്ടയോ എന്നു നമുക്കു തീരുമാനിക്കാം
തന്റെ വഴിനടത്തിപ്പിനോട് ആളുകൾ പ്രതികരിക്കുന്ന വിധമനുസരിച്ച് യഹോവ അവരോട് ഇടപെടുന്ന രീതിയിൽ മാറ്റം വരുത്തുന്നു