ദൈവവചനത്തിലെ നിധികൾ | യിരെമ്യ 25-28
യിരെമ്യയെപ്പോലെ ധൈര്യമുള്ളവരായിരിക്കുക
യരുശലേം നഗരം ശീലോംപോലെ നശിച്ചുപോകുമെന്നു യിരെമ്യ മുന്നറിയിപ്പു നൽകി
യഹോവയുടെ സാന്നിധ്യത്തെ പ്രതിനിധീകരിച്ചിരുന്ന ഉടമ്പടിപ്പെട്ടകം ഒരു സമയത്ത് ശീലോയിലാണ് വെച്ചിരുന്നത്
പെട്ടകം പിടിച്ചെടുക്കാൻ യഹോവ ഫെലിസ്ത്യരെ അനുവദിച്ചു, പിന്നീട് ഒരിക്കലും അതു ശീലോയിലേക്കു കൊണ്ടുവന്നില്ല
പുരോഹിതന്മാരും പ്രവാചകന്മാരും ജനവും എല്ലാം യിരെമ്യയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി
യരുശലേമിന്റെയും ദേവാലയത്തിന്റെയും നാശത്തെക്കുറിച്ച് പ്രവചിച്ചതുകൊണ്ട് ആളുകൾ യിരെമ്യയെ വളഞ്ഞു
യിരെമ്യ മടുത്ത് പിന്മാറിയില്ല
യഹോവ യിരെമ്യയെ സംരക്ഷിച്ചു
യിരെമ്യ ധൈര്യം കൈവിട്ടില്ല, യഹോവ യിരെമ്യയെ ഉപേക്ഷിച്ചുമില്ല
യിരെമ്യയെ രക്ഷിക്കാൻ യഹോവ ധീരനായ അഹീക്കാമിനെ അയച്ചു
ജനങ്ങൾക്കു കേൾക്കാൻ ഇഷ്ടമില്ലാത്ത ഒരു സന്ദേശം യഹോവയുടെ പിന്തുണയോടെയും പ്രോത്സാഹനത്തോടെയും യിരെമ്യ 40 വർഷം അറിയിച്ചു