ദൈവവചനത്തിലെ നിധികൾ | വിലാപങ്ങൾ 1-5
കാത്തിരിപ്പിൻ മനോഭാവം സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കും
തീവ്രമായ ക്ലേശങ്ങളുണ്ടായപ്പോഴും നല്ല മനോഭാവത്തോടെ സഹിച്ചുനിൽക്കാൻ യിരെമ്യയെ സഹായിച്ചത് എന്താണ്?
ജനത്തിൽ പശ്ചാത്താപമുള്ളവരെ യഹോവ ‘കുനിഞ്ഞുനോക്കുമെന്നും’ ദുഃഖകരമായ സാഹചര്യത്തിൽനിന്ന് അവരെ ഉയർത്തിക്കൊണ്ടുവരുമെന്നും യിരെമ്യക്ക് ഉറപ്പായിരുന്നു
‘ചെറുപ്പത്തിലേ നുകം ചുമക്കാൻ’ യിരെമ്യ പഠിച്ചു. വിശ്വാസത്തിന്റെ പരിശോധനകളെ ചെറുപ്പംമുതലേ സഹിക്കാൻ പഠിക്കുന്നത് ഭാവിജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ വിജയകരമായി നേരിടാൻ ഒരാളെ പ്രാപ്തനാക്കും