ദൈവവചനത്തിലെ നിധികൾ | യഹസ്കേൽ 1–5
ദൈവത്തിന്റെ സന്ദേശം ഘോഷിക്കുന്നതിൽ യഹസ്കേൽ സന്തോഷിച്ചു
ഒരു ദർശനത്തിൽ യഹോവ യഹസ്കേലിന് ഒരു ചുരുൾ കൊടുത്തിട്ട് അതു കഴിക്കാൻ ആവശ്യപ്പെട്ടു. ആ ദർശനത്തിന്റെ പ്രാധാന്യം എന്താണ്?
ദൈവത്തിന്റെ സന്ദേശം യഹസ്കേൽ പൂർണമായി ഉൾക്കൊള്ളേണ്ടിയിരുന്നു. ചുരുളിൽ എഴുതിയിരുന്ന വാക്കുകളെക്കുറിച്ച് ധ്യാനിക്കുന്നത് യഹസ്കേലിന്റെ ഉള്ളിന്റെയുള്ളിലെ വികാരങ്ങളെ തൊട്ടുണർത്തുകയും പ്രസംഗിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു
തന്റെ നിയമനത്തോട് യഹസ്കേലിന് നല്ല മനോഭാവമുണ്ടായിരുന്നതുകൊണ്ട് ചുരുളിനു നല്ല മധുരമുള്ളതായി അദ്ദേഹത്തിനു തോന്നി