ദൈവവചനത്തിലെ നിധികൾ | ഹോശേയ 8–14
നിങ്ങളുടെ ഏറ്റവും നല്ലത് യഹോവയ്‌ക്കു കൊടുക്കുക
നിങ്ങളുടെ ഏറ്റവും നല്ലത് യഹോവയ്‌ക്കു കൊടുക്കുന്നത് യഹോവയെ സന്തോഷിപ്പിക്കും, നിങ്ങൾക്കും പ്രയോജനങ്ങൾ കൈവരുത്തും.
യഹോവയുമായുള്ള നിങ്ങളുടെ ബന്ധം
യഹോവയ്‌ക്കു നിങ്ങൾ സ്തുതികളാകുന്ന ബലികൾ അർപ്പിക്കുന്നു
യഹോവ നിങ്ങളെ സ്നേഹിക്കുകയും സുഹൃത്താക്കുകയും ചെയ്യുന്നു, നിങ്ങളോടു ക്ഷമിക്കുന്നു
യഹോവയുടെ കല്പനകൾ അനുസരിക്കുന്നതുകൊണ്ട് വലിയ പ്രയോജനങ്ങളുണ്ടെന്നു നിങ്ങൾ മനസ്സിലാക്കുമ്പോൾ യഹോവയെ സ്തുതിക്കാനുള്ള ആഗ്രഹം വർധിക്കുന്നു
എനിക്ക് ഏതൊക്കെ വിധങ്ങളിൽ യഹോവയ്ക്ക് ഏറ്റവും നല്ലതു കൊടുക്കാം?