ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയെ സ്തുതിക്കാനായി ജീവിക്കുക!
ജീവൻ വിലയേറിയ ഒരു സമ്മാനമാണ്. ഓരോ ദിവസവും ഈ സമ്മാനം എങ്ങനെ ഉപയോഗിക്കുന്നു എന്നത്, നമ്മൾ അതിന് എത്രത്തോളം മൂല്യം കൊടുക്കുന്നുണ്ടെന്നു സൂചിപ്പിക്കും. യഹോവയുടെ സാക്ഷികളായ നമ്മൾ നമ്മുടെ കഴിവുകളും പ്രാപ്തികളും ജീവൻ തന്ന യഹോവയെ സ്തുതിക്കാനും മഹത്ത്വപ്പെടുത്താനും ആയി ഉപയോഗിക്കുന്നു. (സങ്ക 36:9; വെളി 4:11) എങ്കിലും, നമ്മൾ ജീവിക്കുന്നത് ഒരു ദുഷ്ടലോകത്തിലാണ്. അതിന്റെ ഭാഗമായി നമ്മൾ അനുഭവിക്കുന്ന ഉത്കണ്ഠകൾ ആത്മീയപ്രവർത്തനങ്ങളെ പിന്നിലേക്കു തള്ളിയേക്കാം. (മർ 4:18, 19) അതുകൊണ്ട് നമ്മളെല്ലാം ഈ ചോദ്യങ്ങൾ സ്വയം ചോദിക്കണം: ‘ഞാൻ ശരിക്കും എന്റെ ഏറ്റവും നല്ലത് യഹോവയ്ക്കു കൊടുക്കുന്നുണ്ടോ? (ഹോശ 14:2) യഹോവയ്ക്ക് ഏറ്റവും നല്ലതു കൊടുക്കുന്നതിൽനിന്ന് എന്റെ തൊഴിൽ എന്നെ എത്രത്തോളം തടസ്സപ്പെടുത്തുന്നുണ്ട്? എന്തൊക്കെ ആത്മീയലക്ഷ്യങ്ങളാണ് എനിക്കുള്ളത്? എനിക്ക് എങ്ങനെ ശുശ്രൂഷയിൽ കൂടുതൽ ചെയ്യാനാകും?’ പുരോഗതി ആവശ്യമാണെന്നു കാണുന്നെങ്കിൽ സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക, എന്നിട്ട് ആവശ്യമായ മാറ്റങ്ങൾ വരുത്തുക. ഒരു കാര്യത്തിൽ സംശയമില്ല, ഓരോ ദിവസവും യഹോവയെ സ്തുതിക്കുന്നെങ്കിൽ സന്തോഷവും സംതൃപ്തിയും നിറഞ്ഞ ഒരു ജീവിതമായിരിക്കും നമ്മുടേത്!—സങ്ക 61:8.
നിങ്ങളുടെ പ്രാപ്തികൾ ആർക്കാണു നിങ്ങൾ കൊടുക്കുന്നത്?
നിങ്ങളുടെ പ്രാപ്തികൾ യഹോവയ്ക്കായി ഉപയോഗിക്കുക എന്ന വീഡിയോ കണ്ടിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
നിങ്ങളുടെ പ്രാപ്തികൾ സാത്താന്റെ ലോകത്ത് ഉപയോഗിക്കുന്നതു ജ്ഞാനമല്ലാത്തത് എന്തുകൊണ്ട്? (1യോഹ 2:17)
യഹോവയ്ക്ക് ഏറ്റവും നല്ലതു കൊടുക്കുന്നവർക്ക് എന്തൊക്കെ അനുഗ്രഹങ്ങൾ ലഭിക്കും?
നിങ്ങളുടെ കഴിവുകളും പ്രാപ്തികളും വിശുദ്ധസേവനത്തിന്റെ ഏതെല്ലാം മേഖലകളിൽ ഉപയോഗിക്കാം?