ദൈവവചനത്തിലെ നിധികൾ | മർക്കോസ് 13-14
മാനുഷഭയം നിങ്ങൾക്ക് ഒരു കെണിയാകാതിരിക്കട്ടെ
സമ്മർദമുണ്ടായപ്പോൾ അപ്പോസ്തലന്മാർ അതിൽ വീണുപോയത് എന്തുകൊണ്ട്?
അവർക്ക് അമിതമായ ആത്മവിശ്വാസമായിരുന്നു. മറ്റ് അപ്പോസ്തലന്മാരെക്കാൾ താൻ യേശുവിനോടു കൂടുതൽ വിശ്വസ്തനായിരിക്കുമെന്നു പത്രോസിനു തോന്നുകപോലും ചെയ്തു
അവർ ഉണർന്നിരുന്ന് പ്രാർഥിച്ചില്ല
യേശുവിന്റെ പുനരുത്ഥാനത്തിനു ശേഷം, പശ്ചാത്താപമുണ്ടായിരുന്ന അപ്പോസ്തലന്മാരെ മാനുഷഭയത്തിനു കീഴ്പെടാതിരിക്കാനും എതിർപ്പുകളുണ്ടായപ്പോഴും പ്രസംഗിക്കാനും എന്താണു സഹായിച്ചത്?
അവർ യേശുവിന്റെ മുന്നറിയിപ്പുകൾ ഗൗരവമായെടുത്തു, അതുകൊണ്ട് എതിർപ്പുകളും ഉപദ്രവങ്ങളും ഉണ്ടായപ്പോൾ അതു നേരിടാൻ അവർ തയ്യാറായിരുന്നു
അവർ യഹോവയിൽ ആശ്രയിക്കുകയും പ്രാർഥിക്കുകയും ചെയ്തു.—പ്രവൃ 4:24, 29
നമ്മുടെ ധൈര്യം പരീക്ഷിച്ചേക്കാവുന്ന ചില സാഹചര്യങ്ങൾ ഏവ?