ക്രിസ്ത്യാനികളായി ജീവിക്കാം
ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുക
സൊദോമിൽനിന്ന് ഓടിപ്പോയപ്പോൾ ലോത്തിന്റെ ഭാര്യ തിരിഞ്ഞുനോക്കിയത് എന്തുകൊണ്ടാണ്? ബൈബിൾ അതിന് ഉത്തരം പറയുന്നില്ല. (ഉൽ 19:17, 26) പക്ഷേ യേശു തന്ന മുന്നറിയിപ്പിന്റെ സന്ദർഭം സൂചിപ്പിക്കുന്നത് ഇട്ടിട്ടുപോന്ന വസ്തുവകകളോട് അവൾക്ക് ആഗ്രഹം തോന്നിക്കാണും എന്നാണ്. (ലൂക്ക 17:31, 32) ലോത്തിന്റെ ഭാര്യക്കു ദൈവത്തിന്റെ പ്രീതി നഷ്ടപ്പെട്ടതുപോലെ നമുക്കു സംഭവിക്കാതിരിക്കാൻ എന്തു ചെയ്യണം? ജീവിതത്തിലെ സുഖസൗകര്യങ്ങൾ ഒന്നാമതു വരാൻ നമ്മൾ അനുവദിക്കരുത്. (മത്ത 6:33) നമുക്ക് “ഒരേ സമയം ദൈവത്തെയും ധനത്തെയും സേവിക്കാൻ കഴിയില്ല” എന്നു യേശു പറഞ്ഞു. (മത്ത 6:24) ഭൗതികകാര്യങ്ങൾ ആത്മീയകാര്യങ്ങളെ ഞെരുക്കിത്തുടങ്ങുന്നതായി കാണുന്നെങ്കിൽ നമ്മൾ എന്തു ചെയ്യണം? മാറ്റങ്ങൾ വരുത്തേണ്ട വശങ്ങൾ കണ്ടെത്താനുള്ള വിവേകത്തിനായും അതിനനുസരിച്ച് പ്രവർത്തിക്കാനുള്ള ധൈര്യത്തിനും ശക്തിക്കും ആയും നമുക്ക് യഹോവയോടു പ്രാർഥിക്കാൻ കഴിയും.
ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുക എന്ന മൂന്നു ഭാഗങ്ങളുള്ള വീഡിയോ കണ്ടശേഷം പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
‘ലോത്തിന്റെ ഭാര്യയെ ഓർക്കുന്നുണ്ടെന്ന്’ ഏതെല്ലാം പ്രവൃത്തികളിലൂടെ എനിക്കു കാണിക്കാൻ കഴിയും?
കൂടുതൽ പണമുണ്ടാക്കാനുള്ള സമ്മർദം ഗ്ലോറിയയുടെ ചിന്തയെയും വാക്കുകളെയും പ്രവൃത്തികളെയും സ്വാധീനിച്ചത് എങ്ങനെ?
ലോത്തിന്റെ ഭാര്യ ഇക്കാലത്ത് ഒരു മുന്നറിയിപ്പിൻദൃഷ്ടാന്തമായിരിക്കുന്നത് എങ്ങനെ?
ബൈബിൾതത്ത്വങ്ങൾ ബാധകമാക്കിയതു ജോയെയും കുടുംബത്തെയും എങ്ങനെയാണു സഹായിച്ചത്?
ജോലിസ്ഥലത്തെ കൂട്ടുകെട്ട് അന്നയുടെ ആത്മീയതയ്ക്കു തടസ്സമായത് എങ്ങനെ?
ജീവിതത്തിൽ പണം ഒന്നാം സ്ഥാനത്ത് വെക്കാൻ സമ്മർദമുണ്ടാകുമ്പോൾ നമുക്കു ധൈര്യം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
ബെന്നിയും ഗ്ലോറിയയും വീണ്ടും ആത്മീയകാര്യങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുത്തത് എങ്ങനെ?
ഈ വീഡിയോയിൽ ഏതെല്ലാം ബൈബിൾതത്ത്വങ്ങളാണ് നിങ്ങൾക്കു കാണാനായത്?