ക്രിസ്ത്യാനികളായി ജീവിക്കാം
ക്രിസ്‌തുതുല്യമായ താഴ്‌മയും എളിമയും പ്രകടമാക്കുക
ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യനായിരുന്നു യേശു. എങ്കിലും പിതാവിനെ മഹത്ത്വീകരിച്ചുകൊണ്ട് യേശു താഴ്‌മയും എളിമയും പ്രകടമാക്കി. (യോഹ 7:16-18) അതേസമയം സാത്താനായിത്തീർന്ന ദുഷ്ടദൂതനു “ദൂഷകൻ” എന്ന് അർഥമുള്ള പിശാച് എന്ന പേര് ലഭിച്ചു. (യോഹ 8:44) പരീശന്മാർ സാത്താന്റെ മനോഭാവമാണു പ്രകടമാക്കിയത്. അഹങ്കാരികളായിരുന്നതു കാരണം യേശുവിൽ വിശ്വസിച്ചിരുന്ന ആളുകളെ അവർ താഴ്ത്തിക്കെട്ടി. (യോഹ 7:45-49) സഭയിൽ ഉത്തരവാദിത്വങ്ങളും പദവികളും ലഭിക്കുമ്പോൾ നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാം?
‘നിങ്ങൾ പരസ്‌പരം സ്നേഹിപ്പിൻ’—അസൂയയും ആത്മപ്രശംസയും ഒഴിവാക്കുക, ഭാഗം 1 എന്ന വീഡിയോ പ്ലേ ചെയ്തതിനു ശേഷം പിൻവരുന്ന ചോദ്യം ചർച്ച ചെയ്യുക:
അലക്‌സ് എങ്ങനെയാണ് അഹങ്കാരം കാണിച്ചത്?
‘നിങ്ങൾ പരസ്‌പരം സ്നേഹിപ്പിൻ’—അസൂയയും ആത്മപ്രശംസയും ഒഴിവാക്കുക, ഭാഗം 2 എന്ന വീഡിയോ പ്ലേ ചെയ്തതിനു ശേഷം പിൻവരുന്ന ചോദ്യം ചർച്ച ചെയ്യുക:
അലക്‌സ് എങ്ങനെയാണു താഴ്‌മ കാണിച്ചത്?
അലക്‌സ് എങ്ങനെയാണു ബില്ലിനെയും കാളിനെയും പ്രോത്സാഹിപ്പിച്ചത്?
‘നിങ്ങൾ പരസ്‌പരം സ്നേഹിപ്പിൻ’— വലിപ്പം ഭാവിക്കാതെയും അയോഗ്യമായി പെരുമാറാതെയും, ഭാഗം 1 എന്ന വീഡിയോ പ്ലേ ചെയ്തതിനു ശേഷം പിൻവരുന്ന ചോദ്യം ചർച്ച ചെയ്യുക:
മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ എങ്ങനെയാണ് എളിമ പ്രകടമാക്കുന്നതിൽ പരാജയപ്പെട്ടത്?
‘നിങ്ങൾ പരസ്‌പരം സ്നേഹിപ്പിൻ’— വലിപ്പം ഭാവിക്കാതെയും അയോഗ്യമായി പെരുമാറാതെയും, ഭാഗം 2 എന്ന വീഡിയോ പ്ലേ ചെയ്തതിനു ശേഷം പിൻവരുന്ന ചോദ്യം ചർച്ച ചെയ്യുക:
മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ എങ്ങനെയാണ് എളിമ കാണിച്ചത്?
അദ്ദേഹത്തിന്റെ മാതൃക ഫെലീനയെ എന്താണു പഠിപ്പിച്ചത്?