ദൈവവചനത്തിലെ നിധികൾ | യോഹന്നാൻ 11-12
യേശുവിന്റെ അനുകമ്പ അനുകരിക്കുക
യേശുവിന്റെ അനുകമ്പയും സഹാനുഭൂതിയും അത്ര ശ്രദ്ധേയമായിരുന്നത് എന്തുകൊണ്ടാണ്?
മറ്റുള്ളവർ കടന്നുപോയ എല്ലാ സാഹചര്യങ്ങളിലൂടെയും യേശു കടന്നുപോയില്ല. എങ്കിലും യേശു അവരുടെ സ്ഥാനത്ത് തന്നെത്തന്നെ കാണുകയും അവരുടെ വേദന മനസ്സിലാക്കുകയും ചെയ്തു
സന്തോഷവും ദുഃഖവും പോലുള്ള വികാരങ്ങൾ തുറന്ന് പ്രകടിപ്പിക്കാൻ യേശുവിനു നാണക്കേടു തോന്നിയില്ല
സഹായം ആവശ്യമുള്ളവരെ സഹായിക്കാൻ യേശു മുൻകൈയെടുത്തു