വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb19 ഫെബ്രുവരി പേ. 8
  • ക്ഷമയോടെ ആകാംക്ഷാപൂർവം കാത്തിരിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ക്ഷമയോടെ ആകാംക്ഷാപൂർവം കാത്തിരിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • സമാനമായ വിവരം
  • നിങ്ങളുടെ സമ്മാനം നഷ്ടമാകാതെ കാത്തുസൂക്ഷിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • “സഹിഷ്‌ണുത അതിന്റെ ധർമം പൂർത്തീകരിക്കട്ടെ”
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • സഹിഷ്‌ണുത—ക്രിസ്‌ത്യാനികൾക്ക്‌ അത്യന്താപേക്ഷിതം
    വീക്ഷാഗോപുരം—1993
  • സഹിഷ്‌ണുതയോടെ മൽസരയോട്ടത്തിൽ പങ്കെടുക്കൽ
    വീക്ഷാഗോപുരം—1992
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
mwb19 ഫെബ്രുവരി പേ. 8

ക്രിസ്‌ത്യാനികളായി ജീവിക്കാം

ക്ഷമയോടെ ആകാംക്ഷാപൂർവം കാത്തിരിക്കുക

ദൈവരാജ്യം വരുന്നതിനായി നിങ്ങൾ കാത്തിരിക്കാൻ തുടങ്ങിയിട്ട്‌ എത്ര കാലമായി? കഷ്ടപ്പാടുകളുണ്ടെങ്കിലും നിങ്ങൾ ക്ഷമയോടെ സഹിച്ചുനിൽക്കുകയാണോ? (റോമ 8:25) ചില ക്രിസ്‌ത്യാനികൾ വെറുപ്പ്‌, ദുഷ്‌പെരുമാറ്റം, ജയിൽവാസം, എന്തിന്‌ വധഭീഷണി പോലും നേരിടുന്നു. മറ്റു പലരും ഗുരുതരമായ രോഗങ്ങളും പ്രായത്തിന്റെ അവശതകളും ആയി മല്ലിടുന്നു.

പരിശോധനകൾ നേരിടുമ്പോൾ ആകാംക്ഷാപൂർവം കാത്തിരിക്കാൻ നമ്മളെ എന്തു സഹായിക്കും? ദിവസവും ബൈബിൾ വായിച്ചുകൊണ്ടും വായിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ ധ്യാനിച്ചുകൊണ്ടും നമുക്കു വിശ്വാസം ശക്തമാക്കിനിറുത്താം. പ്രത്യാശയിൽ കണ്ണു നട്ടിരിക്കാം. (2കൊ 4:16-18; എബ്ര 12:2) യഹോവയോടു നമുക്ക്‌ ഉള്ളുരുകി പ്രാർഥിക്കാം, പരിശുദ്ധാത്മാവിന്റെ ശക്തിക്കായി യാചിക്കാം. (ലൂക്ക 11:10, 13; എബ്ര 5:7) “എല്ലാം സന്തോഷത്തോടെയും ക്ഷമയോടെയും സഹിക്കാൻ” സ്‌നേഹവാനായ പിതാവിനു നമ്മളെ സഹായിക്കാൻ കഴിയും.—കൊലോ 1:11.

നമ്മൾ തളർന്നുപോകാതെ ഓടണം—സമ്മാനം ലഭിക്കുമെന്ന്‌ ഉറപ്പുണ്ടായിരിക്കുക എന്ന വീഡിയോ പ്ലേ ചെയ്യുക. എന്നിട്ട്‌ പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം പറയുക:

  • ജെയ്‌മിയും ഭാര്യയും വയൽസേവനം ചെയ്യുന്നു

    ജീവിതത്തിൽ എന്തെല്ലാം ‘അപ്രതീക്ഷിതസംഭവങ്ങൾ’ ഉണ്ടായേക്കാം? (സഭ 9:11)

  • പക്ഷാഘാതമുണ്ടായതിനു ശേഷം, കാൾ ജെയ്‌മിയെ ഒരു തിരുവെഴുത്തു കാണിക്കുന്നു

    പരിശോധനകളുണ്ടാകുമ്പോൾ പ്രാർഥന നമ്മളെ എങ്ങനെ സഹായിക്കും?

  • ജെയ്‌മിയും കാളും ഒരു ദമ്പതികൾക്ക്‌ ഇടയസന്ദർശനം നടത്തുന്നു

    മുമ്പ്‌ ചെയ്‌ത അത്രയും ദൈവസേവനത്തിൽ നമുക്ക്‌ ഇപ്പോൾ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

  • പറുദീസയിൽ ഓടിച്ചാടി നടക്കുന്നതു ജെയ്‌മി ഭാവനയിൽ കാണുന്നു

    നിങ്ങളുടെ കണ്ണു സമ്മാനത്തിൽ ഉറപ്പിക്കുക

    സമ്മാനം ലഭിക്കുമെന്ന ഉറപ്പുണ്ടായിരിക്കാൻ നിങ്ങളെ എന്തു സഹായിക്കും?

പരിശോധനകൾ നേരിടുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും നിങ്ങൾക്ക്‌ എങ്ങനെയൊക്കെ പിന്തുണയ്‌ക്കാം?

  • ദയയോടെ സംസാരിക്കുക, മറ്റുള്ളവരുമായി അവരെ താരതമ്യം ചെയ്യാതിരിക്കുക

  • അവർ പറയുന്നതു ശ്രദ്ധിച്ചുകേൾക്കുക

  • അവരോടൊപ്പവും അവർക്കുവേണ്ടിയും പ്രാർഥിക്കുക

  • അവർക്ക്‌ ഒരു നേരത്തെ ഭക്ഷണം കൊടുക്കുക, അല്ലെങ്കിൽ അവരുടെ വീട്ടുജോലികൾ ചെയ്യാൻ സഹായിക്കുക

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക