ക്രിസ്ത്യാനികളായി ജീവിക്കാം
കരീബിയയിലെ ക്രിസ്ത്യാനികൾക്കു നമ്മുടെ ദുരിതാശ്വാസശുശ്രൂഷ എങ്ങനെയാണു പ്രയോജനം ചെയ്തത്?
വിപത്തുകൾ അനുഭവിക്കുന്ന സഹക്രിസ്ത്യാനികളോടു സ്നേഹം കാണിക്കാനുള്ള അവസരം ഒന്നാം നൂറ്റാണ്ടിലേതുപോലെതന്നെ ഇന്നുമുണ്ട്. (യോഹ 13:34, 35) കരീബിയൻ നാടുകളിൽ താമസിക്കുന്ന സഹോദരങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ക്രിസ്ത്യാനികൾ എന്തെല്ലാം ചെയ്തെന്നു മനസ്സിലാക്കാൻ സ്നേഹം പ്രവൃത്തിയിൽ—ദ്വീപുകളിലെ ദുരിതാശ്വാസപ്രവർത്തനം എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
ഇർമ, മരിയ എന്നീ കൊടുങ്കാറ്റുകൾ കരീബിയൻ നാടുകളിലെ സഹോദരങ്ങളെ എങ്ങനെയാണു ബാധിച്ചത്?
സഹക്രിസ്ത്യാനികളിലൂടെ യഹോവ എങ്ങനെയാണ് അവിടത്തെ സഹോദരങ്ങളെ സഹായിച്ചത്?
സഹോദരങ്ങളുടെ സ്നേഹവും ഔദാര്യവും കൊടുങ്കാറ്റുകളുടെ കെടുതികൾ അനുഭവിച്ച സഹോദരങ്ങളെ എങ്ങനെയാണു സ്വാധീനിച്ചത്?
കരീബിയൻ നാടുകളിലെ ദുരിതാശ്വാസപ്രവർത്തനത്തിൽ എത്ര സഹോദരങ്ങൾ പങ്കെടുത്തു?
നമുക്ക് എല്ലാവർക്കും എങ്ങനെ ദുരിതാശ്വാസപ്രവർത്തനത്തിൽ പങ്കെടുക്കാം?
ഈ വീഡിയോ കണ്ടപ്പോൾ, സ്നേഹം നിറഞ്ഞ ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?