ദൈവവചനത്തിലെ നിധികൾ | എബ്രായർ 4–6
ദൈവത്തിന്റെ സ്വസ്ഥതയിൽ കടക്കാൻ നിങ്ങളുടെ പരമാവധി ശ്രമിക്കുക
യഹോവ സംഘടനയിലൂടെ വെളിപ്പെടുത്തുന്ന കാര്യങ്ങൾ അനുസരിച്ചുകൊണ്ട് ദൈവത്തിന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയാണെങ്കിൽ നമുക്കു ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാൻ കഴിയും. നമ്മളോടുതന്നെ ചോദിക്കുക: ‘ഒരു ബുദ്ധിയുപദേശം കിട്ടുമ്പോഴുള്ള എന്റെ മനോഭാവം എന്താണ്? തിരുവെഴുത്തുഗ്രാഹ്യത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുമ്പോൾ ഞാൻ എങ്ങനെയാണു പ്രതികരിക്കുന്നത്?’
അനുസരണത്തിന്റെ ഏതെല്ലാം പരിശോധനകളാണു ഞാൻ അഭിമുഖീകരിക്കുന്നത്?