ക്രിസ്ത്യാനികളായി ജീവിക്കാം
വരൾച്ചയുടെ കാലത്ത് നിങ്ങൾ എന്തു ചെയ്യും?
വിശ്വാസവും ആശ്രയവും അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, യഹോവയിലുള്ള ശക്തമായ വിശ്വാസം യഹോവ നമ്മളെ സംരക്ഷിക്കുമെന്നും കരുതുമെന്നും ഉള്ള ഉറപ്പോടെ യഹോവയിൽ ആശ്രയിക്കാൻ നമ്മളെ സഹായിക്കുന്നു. (സങ്ക 23:1, 4; 78:22) ഈ വ്യവസ്ഥിതിയുടെ അവസാനത്തോട് അടുക്കുമ്പോൾ, സാത്താന്റെ ആക്രമണങ്ങൾ വർധിച്ചുവരുമെന്നു നമ്മൾ പ്രതീക്ഷിക്കണം. (വെളി 12:12) നമ്മളെ എന്തു സഹായിക്കും?
വരൾച്ചയുടെ കാലത്ത് നിങ്ങൾ എന്തു ചെയ്യും? എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക.
നമ്മൾ യിരെമ്യ 17:8-ൽ പറയുന്ന “മരം” പോലെയായിരിക്കുന്നത് എന്തുകൊണ്ട്?
‘വേനൽച്ചൂടുപോലെയുള്ള’ ഒരു പ്രശ്നം എന്താണ്?
വേനൽച്ചൂട് ‘മരത്തെ’ ബാധിക്കുന്നുണ്ടോ, എന്തുകൊണ്ട്?
സാത്താന്റെ ആഗ്രഹം എന്താണ്?
നമ്മൾ അനുഭവപരിചയമുള്ള വിമാനയാത്രക്കാരെപ്പോലെയാണെന്നു പറയാവുന്നത് എന്തുകൊണ്ട്?
നമ്മൾ വിശ്വസ്തനും വിവേകിയും ആയ അടിമയിൽ വിശ്വസിക്കേണ്ടത് എന്തുകൊണ്ട്, നമ്മുടെ വിശ്വാസം എങ്ങനെ പരിശോധിക്കപ്പെട്ടേക്കാം?
ലോകം ബൈബിൾതത്ത്വങ്ങളെ വിഡ്ഢിത്തമായി കണ്ടാലും നമ്മൾ അതു വിശ്വസിക്കുന്നത് എന്തുകൊണ്ട്?