ദൈവവചനത്തിലെ നിധികൾ | എബ്രായർ 12-13
ശിക്ഷണം—യഹോവയുടെ സ്നേഹത്തിന്റെ തെളിവ്
തിരുത്തലും പ്രബോധനവും വിദ്യാഭ്യാസവും കൊടുക്കുന്നതു ശിക്ഷണത്തിൽ ഉൾപ്പെടുന്നു. സ്നേഹമുള്ള ഒരു പിതാവ് മക്കൾക്കു ശിക്ഷണം കൊടുക്കുന്നതുപോലെ യഹോവ നമുക്കു ശിക്ഷണം നൽകുന്നു. പിൻവരുന്ന വിധങ്ങളിൽ നമുക്കു ശിക്ഷണം ലഭിക്കുന്നു:
ബൈബിൾവായന, വ്യക്തിപരമായ പഠനം, യോഗങ്ങൾക്കു പോകുന്നത്, ധ്യാനം
ഒരു സഹവിശ്വാസി തരുന്ന ഉപദേശവും തിരുത്തലും
നമ്മുടെ തെറ്റുകളുടെ ഭവിഷ്യത്തുകൾ
നീതിന്യായപരമായ ശാസനയോ പുറത്താക്കലോ
യഹോവ അനുവദിക്കുന്ന പരിശോധനകളും ഉപദ്രവങ്ങളും—w15 9/15 21 ¶13; it-1-E 629