ക്രിസ്ത്യാനികളായി ജീവിക്കാം
ശുദ്ധിയുള്ളവരെ യഹോവ സ്നേഹിക്കുന്നു
എങ്ങനെ വൃത്തിയുള്ളവരായിരിക്കാം എന്നു മിക്ക മാതാപിതാക്കളും മക്കളെ പഠിപ്പിക്കുന്നു. ‘കൈ കഴുകണം. മുറി അടിക്കണം. പാത്രം കഴുകണം’ ഇങ്ങനെയൊക്കെ അവർ മക്കളോടു പറയാറുണ്ട്. എന്നാൽ, ശുദ്ധി സംബന്ധിച്ച തത്ത്വങ്ങൾ തന്നിരിക്കുന്നതു വിശുദ്ധനായ നമ്മുടെ ദൈവമാണ്. (പുറ 30:18-20; ആവ 23:14; 2കൊ 7:1) നമ്മുടെ ശരീരവും സാധനസാമഗ്രികളും വൃത്തിയായി സൂക്ഷിക്കുമ്പോൾ നമ്മൾ യഹോവയെ മഹത്ത്വപ്പെടുത്തുകയാണ്. (1പത്ര 1:14-16) നമ്മുടെ വീടിന്റെയും ചുറ്റുപാടുകളുടെയും കാര്യത്തിൽ നമ്മൾ ശ്രദ്ധിക്കണോ? വഴിയിലും പാർക്കിലും ഒക്കെ ചപ്പുചവറ് വലിച്ചെറിയുന്ന ആളുകളിൽനിന്ന് വ്യത്യസ്തരായി, തങ്ങളുടെ ഭവനമായ ഭൂമി വൃത്തിയായി സൂക്ഷിക്കാൻ ക്രിസ്ത്യാനികൾ പരമാവധി ശ്രമിക്കുന്നു. (സങ്ക 115:16; വെളി 11:18) മിഠായിക്കടലാസും പ്ലാസ്റ്റിക് കുപ്പിയും ബബിൾഗമും ഒക്കെ നമ്മൾ എവിടെയാണു കളയുന്നത്? അത്തരം ചെറിയ കാര്യങ്ങൾപോലും വൃത്തിയെക്കുറിച്ചുള്ള നമ്മുടെ മനോഭാവം വെളിപ്പെടുത്തും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ‘ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നവരാണെന്നു തെളിയിക്കാൻ’ നമ്മൾ ആഗ്രഹിക്കുന്നു.—2കൊ 6:3, 4.
ശുദ്ധിയുള്ളവരെ യഹോവ സ്നേഹിക്കുന്നു എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
തങ്ങളുടെ സാധനങ്ങൾ വൃത്തിയായി സൂക്ഷിക്കാത്തതിനു ചിലർ എന്തൊക്കെ കാരണങ്ങൾ പറഞ്ഞേക്കാം?
വൃത്തിയെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം മോശയുടെ നിയമം വെളിപ്പെടുത്തുന്നത് എങ്ങനെ?
ഒരു വാക്കുപോലും പറയാതെ നമുക്ക് എങ്ങനെ യഹോവയ്ക്കു സാക്ഷ്യം വഹിക്കാം?
വൃത്തിയെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണമാണ് എനിക്കുള്ളതെന്ന് എങ്ങനെ കാണിക്കാം?