ദൈവവചനത്തിലെ നിധികൾ | വെളിപാട് 13-16
ഭയം ജനിപ്പിക്കുന്ന കാട്ടുമൃഗങ്ങളെ ഭയപ്പെടരുത്
വെളിപാട് 13-ാം അധ്യായത്തിലെ കാട്ടുമൃഗങ്ങൾ ആരാണെന്നു മനസ്സിലാക്കുന്നത്, ഇന്നു മനുഷ്യവർഗം ചെയ്യുന്നതുപോലെ, അവരെ ഭയപ്പെടുന്നതും ഭയാദരവോടെ അവരെ പിന്തുണയ്ക്കുന്നതും ഒഴിവാക്കാൻ നമ്മളെ സഹായിക്കും.
ഓരോ കാട്ടുമൃഗവും, അതു പ്രതീകപ്പെടുത്തുന്ന കാര്യവും ചേരുംപടി ചേർക്കുക
കാട്ടുമൃഗം
ഭീകരസർപ്പം—വെളി 13:1, അടിക്കുറിപ്പ്.
പത്തു കൊമ്പും ഏഴു തലയും ഉള്ള ഒരു കാട്ടുമൃഗം—വെളി 13:1, 2
ഒരു കുഞ്ഞാടിന്റേതുപോലെ രണ്ടു കൊമ്പുള്ള ഒരു കാട്ടുമൃഗം—വെളി 13:11
കാട്ടുമൃഗത്തിന്റെ പ്രതിമ—വെളി 13:15
പ്രതീകപ്പെടുത്തുന്ന കാര്യം
ആംഗ്ലോ-അമേരിക്കൻ ലോകശക്തി
സർവരാജ്യ സഖ്യവും അതിന്റെ പിൻഗാമിയായ ഐക്യരാഷ്‌ട്ര സംഘടനയും
പിശാചായ സാത്താൻ
ദൈവത്തെ എതിർക്കുന്ന എല്ലാ ഗവൺമെന്റുകളും