ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 15-17
യഹോവ അബ്രാമിന്റെയും സാറായിയുടെയും പേരുമാറ്റിയത് എന്തുകൊണ്ട്?
യഹോവ അബ്രാമിനെ കുറ്റമറ്റവനായി കണ്ടു. അബ്രാമിനു നൽകിയ വാഗ്ദാനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ കൊടുത്ത സമയത്ത്, ദൈവം അബ്രാമിനും സാറായിക്കും പുതിയ പേരുകൾ നൽകി. ആ പേരുകൾ ഭാവിയിൽ സംഭവിക്കാനിരുന്ന കാര്യങ്ങൾ സൂചിപ്പിക്കുന്നതായിരുന്നു.
പേരു സൂചിപ്പിച്ചതുപോലെതന്നെ, അബ്രാഹാം അനേകം ജനതകളുടെ പിതാവായി. സാറ രാജാക്കന്മാരുടെ പൂർവികയുമായി.
അബ്രാഹാം
പുരുഷാരത്തിന്റെ പിതാവ്
സാറ
രാജകുമാരി
ജനിക്കുമ്പോൾ നമുക്ക് ഏതു പേരിടണമെന്നു നമുക്കു പറയാൻ കഴിയില്ല. എന്നാൽ അബ്രാഹാമിനെയും സാറയെയും പോലെ നമുക്കു ജീവിതത്തിലൂടെ ഒരു പേരുണ്ടാക്കാം. സ്വയം ചോദിക്കുക:
‘യഹോവ എന്നെ കുറ്റമറ്റവനായി കാണണമെങ്കിൽ ഞാൻ എന്തു ചെയ്യണം?’
‘യഹോവയുടെ മുമ്പിൽ ഞാൻ എങ്ങനെയുള്ള ഒരു പേരാണു സമ്പാദിക്കുന്നത്?’