ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 8-9
അഹങ്കാരിയായ ഫറവോൻ താൻ ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയാണെന്നു തിരിച്ചറിഞ്ഞില്ല
ഈജിപ്തിലെ ഫറവോന്മാർ തങ്ങളെത്തന്നെ ദൈവങ്ങളായിട്ടാണ് വീക്ഷിച്ചിരുന്നത്. അതുകൊണ്ടാണ് ഫറവോൻ മോശയെയും അഹരോനെയും മാത്രമല്ല മന്ത്രവാദികളായ സ്വന്തം പുരോഹിതന്മാരെപ്പോലും ശ്രദ്ധിക്കാൻ കൂട്ടാക്കാതെ അഹങ്കാരം കാണിച്ചത്.
മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നിങ്ങൾ കണക്കിലെടുക്കാറുണ്ടോ? ബുദ്ധിയുപദേശം കിട്ടുമ്പോൾ നിങ്ങൾ അതിന് നന്ദിയുള്ളവരാണോ? അതോ, നിങ്ങൾക്ക് ഒരിക്കലും തെറ്റു പറ്റില്ലെന്നു തോന്നാറുണ്ടോ? ഓർക്കുക, “തകർച്ചയ്ക്കു മുമ്പ് അഹങ്കാരം.” (സുഭ 16:18) അഹങ്കാരം വളർന്നുവരാതെ സൂക്ഷിക്കേണ്ടത് എത്ര പ്രധാനമാണ്!