ക്രിസ്ത്യാനികളായി ജീവിക്കാം
പ്രശംസ ലഭിക്കുമ്പോൾ താഴ്മയുള്ളവരായിരിക്കുക
ചിലപ്പോഴൊക്കെ ആളുകൾ നമ്മളെ പ്രശംസിക്കുകയോ അഭിനന്ദിക്കുകയോ ചെയ്തേക്കാം. ആത്മാർഥമായിട്ടും നല്ല ഉദ്ദേശ്യത്തിലും ആണെങ്കിൽ അതു നമുക്കു പ്രോത്സാഹനമാകും. (സുഭ 15:23; 31:10, 28) പക്ഷേ, പ്രശംസ ലഭിക്കുമ്പോൾ അഹങ്കാരമോ മറ്റുള്ളവരെക്കാൾ വലുതാണെന്ന തോന്നലോ ഉണ്ടാകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം.
യേശുവിനെപ്പോലെ വിശ്വസ്തരായിരിക്കുക—പ്രശംസ ലഭിക്കുമ്പോൾ എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
മറ്റുള്ളവർ ഏതൊക്കെ കാര്യങ്ങൾക്കു നമ്മളെ പ്രശംസിച്ചേക്കാം?
സഹോദരങ്ങൾ എങ്ങനെയാണു സെർഗിയെ പ്രശംസിച്ചത്?
അവരുടെ പ്രശംസ അതിരുകടന്നത് എങ്ങനെ?
താഴ്മയോടെ സെർഗി പ്രതികരിച്ച വിധത്തിൽനിന്ന് നിങ്ങൾക്ക് എന്തെല്ലാം പഠിക്കാം?