ക്രിസ്ത്യാനികളായി ജീവിക്കാം
ജീവജാലങ്ങൾ ധൈര്യത്തെക്കുറിച്ച് നമ്മളെ എന്താണു പഠിപ്പിക്കുന്നത്?
ദൈവികഗുണങ്ങൾ എങ്ങനെ കാണിക്കണമെന്നു ബൈബിളിലെ സ്ത്രീപുരുഷന്മാരിലൂടെ യഹോവ നമ്മളെ പഠിപ്പിക്കുന്നു. എന്നാൽ, യഹോവയുടെ സൃഷ്ടികളെ നോക്കിക്കൊണ്ടും നമുക്കു പ്രധാനപ്പെട്ട പല പാഠങ്ങളും പഠിക്കാൻ കഴിയും. (ഇയ്യ 12:7, 8) സിംഹം, കുതിര, കീരി, മൂളിപ്പക്ഷി, ആന എന്നീ മൃഗങ്ങളിൽനിന്ന് ധൈര്യത്തെക്കുറിച്ച് നമുക്ക് എന്തു പഠിക്കാം?
സൃഷ്ടികളെ നോക്കി ധൈര്യം പഠിക്കുക എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
പെൺസിംഹങ്ങൾ അവയുടെ കുട്ടികളെ സംരക്ഷിക്കാൻ എങ്ങനെയാണു ധൈര്യം കാണിക്കുന്നത്?
യുദ്ധക്കളത്തിൽ ധൈര്യം കാണിക്കാൻ കുതിരകളെ പരിശീലിപ്പിക്കുന്നത് എങ്ങനെ?
വിഷപ്പാമ്പുകളെ കീരികൾക്കു പേടിയില്ലാത്തത് എന്തുകൊണ്ട്?
മൂളിപ്പക്ഷികൾ എങ്ങനെയാണു ധൈര്യം കാണിക്കുന്നത്?
ആനകൾ കൂട്ടത്തിലെ മറ്റ് ആനകളെ സംരക്ഷിക്കാൻ എങ്ങനെയാണു ധൈര്യത്തോടെ മുന്നോട്ടുവരുന്നത്?
ഈ മൃഗങ്ങൾ ധൈര്യത്തെക്കുറിച്ച് നിങ്ങളെ എന്താണു പഠിപ്പിക്കുന്നത്?