ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 15–16
പാട്ടുകൾ പാടി യഹോവയെ സ്തുതിക്കുക
സംഗീതത്തിനു നമ്മുടെ ശരീരത്തെയും മനസ്സിനെയും ശക്തമായി സ്വാധീനിക്കാൻ കഴിയും. സ്തുതിഗീതങ്ങൾ ആലപിക്കുന്നതു നമ്മുടെ ആരാധനയുടെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്.
ചെങ്കടലിൽവെച്ച് തങ്ങളെ അത്ഭുതകരമായി രക്ഷിച്ചതിനു മോശയും ഇസ്രായേല്യരും യഹോവയെ പാടിസ്തുതിച്ചു
ദേവാലയത്തിൽ സംഗീതജ്ഞരും ഗായകരും ആയി സേവിക്കാൻ ദാവീദ് രാജാവ് 4,000 പുരുഷന്മാരെ നിയമിച്ചു
യേശു മരിക്കുന്നതിന്റെ തലേ രാത്രിയിൽ, യേശുവും വിശ്വസ്തരായ അപ്പോസ്തലന്മാരും യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടി
യഹോവയെ പാടിസ്തുതിക്കാൻ എനിക്ക് എന്തെല്ലാം അവസരങ്ങളുണ്ട്?