വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 ഒക്‌ടോബർ പേ. 5
  • യുവജനങ്ങളേ, യഹോവയാണോ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യുവജനങ്ങളേ, യഹോവയാണോ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത്‌?
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സമാനമായ വിവരം
  • നിങ്ങൾക്ക്‌ യഹോ​വ​യു​ടെ സുഹൃ​ത്താ​കാൻ കഴിയു​മോ?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • സുഹൃത്തിന്റെ തെറ്റ്‌ വെളിപ്പെടുത്തണമോ?
    ഉണരുക!—2009
  • എന്റെ ഉത്തമസുഹൃത്ത്‌ താമസം മാറ്റിയത്‌ എന്തുകൊണ്ട്‌?
    ഉണരുക!—1996
  • എനിക്കു സുഹൃത്തുക്കളെ നിലനിർത്താൻ കഴിയാത്തതെന്തുകൊണ്ട്‌?
    ഉണരുക!—1996
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 ഒക്‌ടോബർ പേ. 5
മേശയ്‌ക്കരികിൽ പഠനത്തിൽ മുഴുകിയിരിക്കുന്ന ഒരു കൊച്ചുസഹോദരൻ.

ക്രിസ്‌ത്യാനികളായി ജീവിക്കാം

യുവജ​ന​ങ്ങളേ, യഹോ​വ​യാ​ണോ നിങ്ങളു​ടെ ഏറ്റവും അടുത്ത സുഹൃത്ത്‌?

നിങ്ങളു​ടെ കൂട്ടു​കാർക്ക്‌ ഏതെല്ലാം ഗുണങ്ങ​ളു​ണ്ടാ​യി​രി​ക്കാ​നാ​ണു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌? വിശ്വ​സ്‌തത, ദയ, ഉദാരത ഇതൊക്കെ ഉണ്ടായി​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കി​ല്ലേ? യഹോ​വ​യ്‌ക്ക്‌ ഈ ഗുണങ്ങ​ളെ​ല്ലാ​മുണ്ട്‌. (പുറ 34:6; പ്രവൃ 14:17) നിങ്ങൾ പ്രാർഥി​ക്കു​മ്പോൾ യഹോവ അതു ശ്രദ്ധിച്ച്‌ കേൾക്കു​ന്നു. നിങ്ങൾക്ക്‌ ഒരു ആവശ്യം വന്നാൽ യഹോവ നിങ്ങളെ സഹായി​ക്കും. (സങ്ക 18:19, 35) യഹോവ നിങ്ങളു​ടെ തെറ്റുകൾ ക്ഷമിക്കും. (1യോഹ 1:9) ശരിക്കും എത്ര നല്ല ഒരു സുഹൃ​ത്താണ്‌ യഹോവ, അല്ലേ?

അതെ, യഹോവ നിങ്ങളു​ടെ ഒരു നല്ല സുഹൃ​ത്താണ്‌. പക്ഷേ തിരിച്ച്‌ നിങ്ങൾ യഹോ​വ​യു​ടെ ഒരു നല്ല സുഹൃ​ത്താ​ണോ? അങ്ങനെ​യാ​കാൻ എന്തു ചെയ്യാം? ദൈവ​വ​ച​ന​ത്തിൽനിന്ന്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പഠിക്കുക. ഉള്ളിലു​ള്ള​തെ​ല്ലാം യഹോ​വ​യോ​ടു പറയുക. (സങ്ക 62:8; 142:2) യഹോ​വ​യ്‌ക്കു പ്രധാ​ന​പ്പെ​ട്ട​തെ​ല്ലാം നിങ്ങൾക്കും പ്രധാ​ന​പ്പെ​ട്ട​താ​ണെന്നു കാണി​ക്കുക. അതിൽ യേശു​ക്രി​സ്‌തു​വും ദൈവ​രാ​ജ്യ​വും ഭാവി​യെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളും ഉൾപ്പെ​ടു​ന്നു. ഇനി, യഹോ​വ​യെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയുക. (ആവ 32:3) യഹോ​വ​യു​മാ​യി ഒരു അടുത്ത സൗഹൃദം സ്ഥാപി​ക്കു​ന്നെ​ങ്കിൽ, യഹോവ എന്നെന്നും നിങ്ങളു​ടെ ഒരു സുഹൃ​ത്താ​യി​രി​ക്കും.—സങ്ക 73:25, 26, 28.

യുവജനങ്ങളേ—“യഹോവ നല്ലവ​നെന്നു രുചി​ച്ച​റി​യൂ!” എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ‘യുവജനങ്ങളേ—യഹോവ നല്ലവനെന്നു രുചിച്ചറിയൂ!’ എന്ന വീഡിയോയിലെ ഒരു ദൃശ്യം. പഠനം ആരംഭിക്കുന്നതിനു മുമ്പ്‌ ഒരു കൊച്ചുസഹോദരി പ്രാർഥിക്കുന്നു.

    നിങ്ങൾക്ക്‌ എങ്ങനെ സമർപ്പ​ണ​ത്തി​നും സ്‌നാ​ന​ത്തി​നും ഒരുങ്ങാം?

  • ‘യുവജനങ്ങളേ—യഹോവ നല്ലവനെന്നു രുചിച്ചറിയൂ!’ എന്ന വീഡിയോയിലെ ഒരു ദൃശ്യം. കരെൻ (സിഗ്വോ) ഭാഷ സംസാരിക്കുന്ന ഒരു വ്യക്തിയെ ഒരു മുൻനിരസേവകൻ തിരുവെഴുത്ത്‌ കാണിച്ചുകൊടുക്കുന്നു.

    യഹോ​വയെ സേവി​ക്കാൻ സഭയിലെ മറ്റുള്ള​വർക്കു നിങ്ങളെ എങ്ങനെ സഹായി​ക്കാൻ കഴിയും?

  • ‘യുവജനങ്ങളേ—യഹോവ നല്ലവനെന്നു രുചിച്ചറിയൂ!’ എന്ന വീഡിയോയിലെ ഒരു ദൃശ്യം. പ്രായമുള്ളവരുടെ സഹായം വിലമതിക്കുന്ന ഒരു ചെറുപ്പക്കാരനായ സഹോദരൻ പ്രായമുള്ള ഒരു സഹോദരന്റെകൂടെ വയൽസേവനത്തിന്‌ പോകുന്നു.

    ശുശ്രൂഷ എങ്ങനെ യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ സൗഹൃദം കൂടുതൽ ശക്തമാ​ക്കും?

  • ‘യുവജനങ്ങളേ—യഹോവ നല്ലവനെന്നു രുചിച്ചറിയൂ!’ എന്ന വീഡിയോയിലെ ഒരു ദൃശ്യം. വീട്ടിൽനിന്ന്‌ രണ്ടു മണിക്കൂർ നടന്നുപോയി ഒരു സഹോദരി ബധിരയായ ഒരു പെൺകുട്ടിക്ക്‌ ബൈബിൾപഠനം നടത്തുന്നു.

    യഹോവയുമായുള്ള സൗഹൃദം എന്നു​മെ​ന്നും നിലനിൽക്കും!

    ദൈവ​സേ​വ​ന​ത്തി​ന്റെ ഏതെല്ലാം വാതി​ലു​ക​ളാ​ണു നിങ്ങൾക്കു മുമ്പി​ലു​ള്ളത്‌?

  • ഏതു കാര്യ​ത്തെ​ക്കു​റിച്ച്‌ ഓർക്കു​മ്പോ​ഴാണ്‌ നിങ്ങൾക്ക്‌ യഹോ​വ​യോട്‌ ഒരു പ്രത്യേ​ക​സ്‌നേഹം തോന്നു​ന്നത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക