ക്രിസ്ത്യാനികളായി ജീവിക്കാം
ദൈവരാജ്യത്തെ പ്രസിദ്ധമാക്കാൻ നവംബർ മാസത്തെ പ്രത്യേക പ്രചാരണപരിപാടി
യേശു “ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത” പ്രസംഗിച്ചു. (ലൂക്ക 4:43) ആ രാജ്യത്തിനുവേണ്ടി പ്രാർഥിക്കാൻ യേശു ആളുകളെ പഠിപ്പിക്കുകയും ചെയ്തു. (മത്ത 6:9, 10) ദൈവരാജ്യം പ്രസിദ്ധമാക്കാൻ നവംബറിൽ നമ്മൾ ഒരു പ്രത്യേക ശ്രമം ചെയ്യും. (മത്ത 24:14) ഈ പ്രചാരണപരിപാടിയിൽ ഒരു പൂർണപങ്കുണ്ടായിരിക്കാൻ ആ മാസത്തെ നിങ്ങളുടെ മറ്റു കാര്യങ്ങളൊക്കെ ക്രമീകരിക്കുക. 30 മണിക്കൂറോ 50 മണിക്കൂറോ പ്രവർത്തിച്ചുകൊണ്ട് ആ മാസം സഹായ മുൻനിരസേവനം ചെയ്യാൻ നിങ്ങൾക്കാകും.
നിങ്ങളുടെ പ്രദേശത്തെ കഴിയുന്നത്ര ആളുകളെ ദൈവരാജ്യത്തെക്കുറിച്ചുള്ള ഒരു തിരുവെഴുത്ത് കാണിക്കുക. തിരുവെഴുത്ത് തിരഞ്ഞെടുക്കുമ്പോൾ, ആളുകളുടെ മതപശ്ചാത്തലം കണക്കിലെടുക്കുക. ആദ്യസന്ദർശനത്തിൽ ഒരാൾ താത്പര്യം കാണിച്ചാൽ, 2020 നമ്പർ 2 വീക്ഷാഗോപുരം പൊതുപതിപ്പ് കൊടുക്കുക. ഒട്ടും വൈകാതെ ആ വ്യക്തിക്കു മടക്കസന്ദർശനം നടത്തുക, എന്നിട്ട് പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണം ഉപയോഗിച്ച് ബൈബിൾപഠനം തുടങ്ങാൻ ശ്രമിക്കുക. പെട്ടെന്നുതന്നെ ദൈവരാജ്യം അതിനെ എതിർക്കുന്ന എല്ലാ ഗവൺമെന്റുകളെയും തകർത്ത് ഇല്ലാതാക്കും, അതിന് ഇനി കുറച്ച് സമയമേ ബാക്കിയുള്ളൂ. (ദാനി 2:44; 1കൊ 15:24, 25) അതുകൊണ്ട്, യഹോവയോടും ദൈവരാജ്യത്തോടും ഉള്ള കൂറ് തെളിയിക്കാൻ കിട്ടിയിരിക്കുന്ന ഈ പ്രത്യേക അവസരം നമുക്കു പരമാവധി പ്രയോജനപ്പെടുത്താം.
ദൈവരാജ്യം ഈ ഭൂമിയെ ഒരു പറുദീസയാക്കും!