ദൈവവചനത്തിലെ നിധികൾ| ലേവ്യ 14–15
ശുദ്ധിയോടെ വേണം ശുദ്ധാരാധന അർപ്പിക്കാൻ
ദൈവസ്നേഹത്തിൽ നിലനിൽക്കണമെങ്കിൽ, നമ്മൾ അകമേയും പുറമേയും ശുദ്ധരായിരിക്കണം. അതായത്, ലോകത്തിലെ ആളുകൾ എങ്ങനെയൊക്കെ പ്രവർത്തിച്ചാലും, ശാരീരികശുദ്ധിയും ധാർമികശുദ്ധിയും ആത്മീയശുദ്ധിയും സംബന്ധിച്ച യഹോവയുടെ നിലവാരങ്ങൾ നമ്മൾ വിശ്വസ്തമായി അനുസരിക്കണം. നമ്മുടെ സ്വർഗീയപിതാവ് അശുദ്ധമായി വീക്ഷിക്കുന്ന എല്ലാത്തിൽനിന്നും നമ്മൾ അകന്നുനിൽക്കണം.
അഭക്തമായ ഈ ലോകത്തിന്റെ നിലവാരങ്ങൾ ഒഴിവാക്കുന്നതുകൊണ്ട് എനിക്ക് എന്തെല്ലാം പ്രയോജനങ്ങളുണ്ട്?