വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 ജനുവരി പേ. 5
  • നിങ്ങളുടെ വിവാഹബന്ധം സംരക്ഷിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങളുടെ വിവാഹബന്ധം സംരക്ഷിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • വിജയകരമായ വിവാഹജീവിതത്തിന്‌. . .
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • വിവാഹം തകർച്ചയുടെ വക്കിലെങ്കിൽ
    കുടുംബ സന്തുഷ്ടിയുടെ രഹസ്യം
  • കല്യാണത്തിനു ശേഷം
    ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
  • വിവാഹജീവിതം സന്തോഷപ്രദമാക്കുക
    2008 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 ജനുവരി പേ. 5
ഒരു ഭർത്താവ്‌ ഭാര്യയോടൊപ്പം നിലത്തിരുന്ന്‌ സന്തോഷത്തോടെ തുണി കഴുകുന്നു.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

നിങ്ങളു​ടെ വിവാ​ഹ​ബന്ധം സംരക്ഷി​ക്കു​ക

യഹോവ വിവാ​ഹ​പ്ര​തി​ജ്ഞയെ വളരെ ഗൗരവ​മാ​യി കാണുന്നു, ഭർത്താ​വും ഭാര്യ​യും പരസ്‌പരം പറ്റി​ച്ചേർന്നി​രി​ക്ക​ണ​മെന്ന്‌ യഹോവ പറഞ്ഞു. (മത്ത 19:5, 6) ദൈവ​ജ​ന​ത്തിന്‌ ഇടയിൽ പലരും സന്തോ​ഷ​മുള്ള വിവാ​ഹ​ബന്ധം ആസ്വദി​ക്കു​ന്നു. എന്നാൽ ഒരു വിവാ​ഹ​ബ​ന്ധ​ത്തി​ലും എല്ലാം എപ്പോ​ഴും സുഖമ​മാ​യി പോകില്ല, ഇടയ്‌ക്കൊ​ക്കെ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കും. എന്നാൽ പ്രശ്‌ന​ങ്ങ​ളു​ടെ പരിഹാ​രം വേർപി​രി​യ​ലും വിവാ​ഹ​മോ​ച​ന​വും ആണെന്ന ലോക​ത്തി​ന്റെ കാഴ്‌ച​പ്പാട്‌ നമ്മൾ സ്വീക​രി​ക്ക​രുത്‌. ക്രിസ്‌ത്യാ​നി​കൾക്ക്‌ എങ്ങനെ അവരുടെ വിവാ​ഹ​ബന്ധം സംരക്ഷി​ക്കാം?

പ്രധാ​ന​പ്പെട്ട അഞ്ചു കാര്യങ്ങൾ അതിനു സഹായി​ക്കും.

  1. ശൃംഗാ​ര​വും അധാർമി​ക​മായ വിനോ​ദ​വും പോലുള്ള കാര്യങ്ങൾ ഒഴിവാ​ക്കി​ക്കൊണ്ട്‌ നിങ്ങളു​ടെ ഹൃദയത്തെ കാത്തു​കൊ​ള്ളുക, കാരണം അവ നിങ്ങളു​ടെ വിവാ​ഹ​ബന്ധം ദുർബ​ല​മാ​ക്കും.—മത്ത 5:28; 2പത്ര 2:14.

  2. ദൈവ​വു​മാ​യി കൂടു​തൽക്കൂ​ടു​തൽ അടുക്കുക, ദൈവത്തെ സന്തോ​ഷി​പ്പി​ക്കുന്ന വിധത്തിൽ ദാമ്പത്യം മുന്നോട്ട്‌ കൊണ്ടു​പോ​കാ​നുള്ള ആഗ്രഹം ശക്തമാ​ക്കുക.—സങ്ക 97:10.

  3. പുതിയ വ്യക്തി​ത്വം മെച്ച​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കുക, ഇണയ്‌ക്കു കാര്യങ്ങൾ കൂടുതൽ എളുപ്പ​മാ​ക്കുന്ന രീതി​യിൽ ചെറി​യ​ചെ​റിയ ദയാ​പ്ര​വൃ​ത്തി​കൾ ചെയ്‌തു​കൊ​ടു​ക്കുക.—കൊലോ 3:8-10, 12-14.

  4. ആദര​വോ​ടെ മനസ്സു തുറന്ന്‌ സംസാ​രി​ക്കുന്ന ഒരു ശീലമു​ണ്ടാ​യി​രി​ക്കുക.—കൊലോ 4:6.

  5. സ്‌നേ​ഹ​ത്തോ​ടെ​യും പരിഗ​ണ​ന​യോ​ടെ​യും വൈവാ​ഹി​കാ​വ​കാ​ശം തൃപ്‌തി​പ്പെ​ടു​ത്തുക. —1കൊ 7:3, 4; 10:24.

ക്രിസ്‌ത്യാ​നി​കൾ വിവാ​ഹ​ബ​ന്ധത്തെ ആദരി​ക്കു​മ്പോൾ അത്‌ ഏർപ്പെ​ടു​ത്തിയ യഹോ​വയെ ആദരി​ക്കു​ക​യാണ്‌.

നമ്മൾ ‘തളർന്നു​പോ​കാ​തെ ഓടണം’—മത്സരത്തി​ലെ നിയമങ്ങൾ അനുസ​രി​ക്കുക എന്ന വീഡി​യോ കാണുക, എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ‘നമ്മൾ ‘തളർന്നുപോകാതെ ഓടണം’—മത്സരത്തിലെ നിയമങ്ങൾ അനുസരിക്കുക’ എന്ന വീഡിയോയിലെ ഒരു രംഗം. രാജ്യഹാളിൽ നടന്ന വിവാഹപ്രസംഗത്തിനു ശേഷം ചിരിച്ച മുഖവുമായി നിൽക്കുന്ന യാസിൻ സഹോദരനും സഹോദരിയും.

    വിവാ​ഹ​ത്തി​ന്റെ തുടക്കം സന്തോ​ഷ​ക​ര​മാ​ണെ​ങ്കി​ലും പിന്നീട്‌ ഏതെല്ലാം പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യേ​ക്കാം?

  • ‘നമ്മൾ ‘തളർന്നുപോകാതെ ഓടണം’—മത്സരത്തിലെ നിയമങ്ങൾ അനുസരിക്കുക’ എന്ന വീഡിയോയിലെ ഒരു രംഗം. യാസിൻ സഹോദരനും സഹോദരിയും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച്‌ ശാന്തമായി ഇരുന്ന്‌ ചർച്ച ചെയ്യുന്നു. മേശപ്പുറത്ത്‌ തുറന്നുവെച്ചിരിക്കുന്ന ഒരു ബൈബിൾ കാണാം.

    തങ്ങൾക്കി​ട​യിൽ സ്‌നേ​ഹ​മി​ല്ലെന്നു ദമ്പതി​കൾക്കു തോന്നു​ന്നെ​ങ്കിൽ ബൈബിൾത​ത്ത്വ​ങ്ങൾ എങ്ങനെ സഹായി​ക്കും?

  • നമ്മൾ ‘തളർന്നുപോകാതെ ഓടണം’—മത്സരത്തിലെ നിയമങ്ങൾ അനുസരിക്കുക’ എന്ന വീഡിയോയിലെ ഒരു രംഗം. യാസിൻ സഹോദരൻ ഭാര്യയെയും മക്കളെയും ‘എന്റെ ബൈബിൾ കഥാപുസ്‌തകം’വായിച്ചുകേൾപ്പിക്കുന്നു.

    സന്തോഷമുള്ള ഒരു വിവാ​ഹ​ജീ​വി​ത​ത്തി​നു ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ക്കു​ക

    വിവാ​ഹ​ത്തോ​ടു ബന്ധപ്പെട്ട്‌ യഹോവ എന്തെല്ലാം നിയമങ്ങൾ വെച്ചി​രി​ക്കു​ന്നു?

  • വിവാ​ഹ​ബന്ധം വിജയി​ക്ക​ണ​മെ​ങ്കിൽ, ഇണകൾ രണ്ടു പേരും എന്തു ചെയ്യണം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക