സൃഷ്ടികളിലൂടെ നമ്മളോടു സ്നേഹം കാണിച്ചിരിക്കുന്ന ദൈവം, തന്നെ സേവിക്കുന്നവരെ ഇപ്പോൾ അനുഗ്രഹിക്കാതിരിക്കുമോ!
ക്രിസ്ത്യാനികളായി ജീവിക്കാം
സൃഷ്ടി യഹോവയുടെ സ്നേഹത്തിനു തെളിവ് നൽകുന്നത് എങ്ങനെ?
നമ്മളെല്ലാം വളരെ തിരക്കുള്ളവരാണ്. അതുകൊണ്ട് നമുക്കു ചുറ്റുമുള്ള സൃഷ്ടികളെ നോക്കാനോ അവയിൽ യഹോവയുടെ സ്നേഹവും ഉദാരതയും കാണാനാകുന്നത് എങ്ങനെയെന്നു ചിന്തിക്കാനോ നമ്മൾ വിട്ടുപോയേക്കാം. പക്ഷേ സൃഷ്ടികളെ നിരീക്ഷിക്കണമെന്നും അവ യഹോവയെക്കുറിച്ച് നമ്മളെ എന്താണ് പഠിപ്പിക്കുന്നത് എന്നു ചിന്തിക്കണമെന്നും ആണ് യേശു പറഞ്ഞത്.—മത്ത 6:25, 26.
സൃഷ്ടി യഹോവയുടെ സ്നേഹത്തിനു തെളിവ് നൽകുന്നു എന്ന വീഡിയോ കാണുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
ഇവയിൽനിന്ന് യഹോവയുടെ സ്നേഹത്തെക്കുറിച്ച് നിങ്ങൾ എന്താണ് പഠിച്ചത്?
ഭൂമിയിലെ മൂലകങ്ങൾ
അന്തരീക്ഷം
പുല്ല്
ജീവികളുടെ ശരീരഘടന
നമ്മുടെ ഇന്ദ്രിയങ്ങൾ
നമ്മുടെ തലച്ചോർ